Flash News

വംശീയ പരാമര്‍ശം; ജയിംസ് വാട്സന്റെ നോബേല്‍ സമ്മാനം തിരിച്ചെടുത്തു

January 14, 2019

james-watsonവാഷിംഗ്ടണ്‍: ഡോക്യുമെന്ററിയിലൂടെ വംശീയ പരാമര്‍ശം ആവര്‍ത്തിച്ചതിന്റ പേരില്‍ നൊബേല്‍ പുരസ്‌ക്കാര ജേതാവും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായ ജെയിംസ് വാട്ട്സനെ വാട്ട്സന്റെ നൊബേല്‍ പദവി തിരിച്ചെടുത്തു. അമേരിക്കയിൽ ചിത്രീകരിച്ച ‘അമേരിക്കന്‍ മാസ്റ്റര്‍: ഡികോടിങ് വാട്ട്സണ്‍’ എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹം വംശീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതെന്ന് ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറി പറഞ്ഞു. ഈ ഡോക്യുമെന്ററിയില്‍ കറുത്തവരുടെയും വെളുത്തവരുടെയും ജീനുകള്‍ അവരുടെ ബുദ്ധിയിലും വ്യത്യാസം ഉണ്ടാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അദ്ദേഹം വീണ്ടു വിചാരമില്ലാതെ പറഞ്ഞ വാക്കുകള്‍ തള്ളികളയുന്നെന്നും ശാസ്ത്രം ആ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്നും വാട്ട്സൻ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുഎന്നും ലബോറട്ടറി കുറ്റപ്പെടുത്തി. 1968 മുതല്‍ 1993 വരെയുള്ള കാലം ന്യൂയോര്‍ക്കിലെ  കോള്‍ഡ് സ്‌പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയില്‍ ഡയറക്ടറായിരുന്ന ഇദ്ദേഹത്തിന്റ എല്ലാ ബഹുമതികളും തള്ളി കളയാന്‍ ലബോറട്ടറി നിര്‍ദ്ദേശം നല്‍കി.

2007 ൽ പുറത്തിറങ്ങിയ ‘സണ്‍ഡേ ടൈംസ്’ പത്രത്തില്‍ അദ്ദേഹം ആഫ്രിക്കയുടെ സാധ്യകളെ കുറിച്ച് വിഷമമുണ്ട്. കാരണം നമ്മുടെ സാമൂഹികമായ നയങ്ങളെല്ലാം പറയുന്നത് നമ്മുടെ ബുദ്ധി ശക്തിയും അവരുടതേും ഒരുപോലെ തന്നെയാണ് എന്നാണ് എന്നും, എന്നാല്‍ എല്ലാ പരീക്ഷണങ്ങളും അത് തെറ്റാണെന്ന് തെളിയിക്കുന്നു. എന്നുമായിരുന്നു. ഈ പ്രസ്താവന പുറത്തുവന്നശേഷം ശേഷം അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും പദവികള്‍ നിലനിര്‍ത്തുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top