Flash News

കനകദുര്‍ഗയ്ക്ക് നേരേ ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം

January 15, 2019

190107081732-bindu-ammini-kanakadurga-kerala-04-exlarge-169തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (44). നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ബിന്ദുവുമായി കനകദുര്‍ഗ്ഗ പരിചയപ്പെടുന്നത്. ശബരിമല ദര്‍ശനത്തിന് ആദ്യമായി പോയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

durകുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി ഡിസംബർ 24നാണ് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോവുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്. പിന്നെ കാണുന്നത് ശബരിമലയിലാണ്. ആദ്യ ശ്രമം പരാജയപ്പെട്ടശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംരക്ഷണയില്‍ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേ തന്നെ സഹോദരന്റെ നിലപാട്. കനകദുര്‍ഗയെ ശബരിമലയിലെത്തിച്ചതില്‍ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ഭരത് ഭൂഷണ്‍ പറഞ്ഞു.

ജനുവരി രണ്ടിനാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാതെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗ്ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനകദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

Screenshotഅതിനിടെ ബിന്ദുവിന്റെയും കനക ദുര്‍ഗ്ഗയുടെയും ജോലികള്‍ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരി പാലയാട് നട സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ നിയമ അദ്ധ്യാപികയായ ബിന്ദുവിനെ സംരക്ഷിക്കാന്‍ കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി സിന്‍ഡിക്കേറ്റും തീരുമാനം എടുത്തിരുന്നു. നിലവിലെ വാഴ്സിറ്റി നിയമങ്ങള്‍ അനുസരിച്ചാണെങ്കില്‍ ബിന്ദുവിന്റെ അദ്ധ്യാപക ജോലി നഷ്ടമാകാന്‍ സമയം കഴിഞ്ഞിരുന്നു. പൊതുവെ കോളേജ് അദ്ധ്യാപകര്‍ക്ക് 15 ദിവസം തുടര്‍ച്ചയായുള്ള ലീവ് അനുവദനീയമല്ല. കഴിഞ്ഞ ഡിസംബര്‍ 21 നു ക്രിസ്മസ് അവധിക്ക് കോളേജ് അടച്ചശേഷം ബിന്ദു ഇതുവരെ പാലയാട് നട സെന്ററില്‍ ജോലിക്ക് വന്നിരുന്നില്ല. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് അദ്ധ്യാപിക എന്ന നിലയില്‍ ഇവരുടെ ലീവുകള്‍ കണക്കാക്കപ്പെടുന്നത്. അങ്ങിനെയുള്ള കണക്കുകളില്‍ എല്ലാ കാഷ്വല്‍ അവധികളും ബിന്ദു എടുത്ത് കഴിഞ്ഞു. ജോലി നഷ്ടമാകേണ്ട ഘട്ടം പോലും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, സർക്കാര്‍ ഉറപ്പ് നല്‍കിയതോടെ അവരുടെ ജോലി സുരക്ഷിതമായി. ജോലി നഷ്ടമാകുന്ന ഘട്ടത്തിലാണ് ബിന്ദുവിനെ സഹായിക്കാന്‍ കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി സിന്‍ഡിക്കേറ്റ് രംഗത്തു വന്നത്. കണ്ണൂര്‍ സിപിഎം നേതൃത്വവും ബിന്ദുവിനു നിയമങ്ങള്‍ തടസ്സമാകരുത് എന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബിന്ദുവിന് ഒളിയിടം ഒരുക്കുന്നതും സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കുന്നതും കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വമായിരുന്നു.

സിപിഎം (എംഎൽ) ബന്ധമുള്ള ബിന്ദു ഇപ്പോൾ സിപിഎം അനുഭാവിയായി മാറി. സിപിഐ (എംഎൽ) യില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹരിഹരനെ പ്രണയിക്കുന്നത്. ഈ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയത്. 20 വര്‍ഷം മുന്‍പാണ് പത്തനംതിട്ടയില്‍നിന്ന് ഇവര്‍ കൊയിലാണ്ടി പൊയില്‍ക്കാവിലേക്ക് താമസം മാറുന്നത്. കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായും ബിന്ദു ജോലി ചെയ്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top