Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

ശബരിമല: പുന:പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

January 15, 2019

mainimg1538045632ന്യൂഡല്‍ഹി: ശബരിമല പുന:പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. യുവതീപ്രവേശ വിധിയോടു വിയോജിച്ച ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.

ചികിത്സയ്ക്കായാണ് അവര്‍ അവധിയില്‍ പ്രവേശിച്ചത്. അവധി എത്ര ദിവസം ഉണ്ടെന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗായ് പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ 22ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് 22ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണ്. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് ഇരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 22ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top