Flash News

ന്യൂയോര്‍ക്കില്‍ തുടക്കം കുറിച്ച ‘നോ പാന്റ്സ് സബ്‌വേ റൈഡ്’ ലണ്ടനില്‍; സ്ത്രീകളും പുരുഷന്മാരും അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനുകളില്‍

January 15, 2019

0-44ലണ്ടന്‍ : ന്യൂയോര്‍ക്കില്‍ തുടക്കം കുറിച്ച ‘നോ പാന്റ്സ് സബ്‌വേ റൈഡിന്റെ തുടര്‍ച്ചയായി യൂറോപ്യന്‍ നഗരങ്ങളിലെമ്പാടും ഇന്നലെ ട്യൂബ് ട്രെയിനുകളില്‍ ഒട്ടുമിക്ക പുരുഷന്മാരും സ്ത്രീകളും യാത്ര ചെയ്തത് പാന്റ് ധരിക്കാതെ. അടിവസ്ത്രം മാത്രം ധരിച്ചുളള യാത്രക്കാരെ കണ്ട് ചിലര്‍ അമ്പരന്നെങ്കിലും മറ്റ് ചിലര്‍ ഇതിന്റെ ചരിത്രമറിയുന്നവരായിരുന്നു. 2002ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച ‘നോ പാന്റ്‌സ്’ സബ്‌വേ റൈഡിന്റെ ഭാഗമായാണ് ഇന്നലെ ലോകത്തെ അറുപതോളം നഗരങ്ങളില്‍ ‘നോ ട്രൗസേഴ്‌സ് ഓണ്‍ ദ ട്യൂബ് റൈഡ്’ ആഘോഷിച്ചത്.

ലണ്ടനില്‍ ആളുകള്‍ ട്രഫാല്‍ഗര്‍ സ്‌ക്വയറിന് മുന്നിലെ നാഷണല്‍ ഗാലറിക്ക് പുറത്ത് സമ്മേളിച്ചശേഷമാണ് വിവിധ റൂട്ടുകളിലുളള ട്യൂബ് ട്രെയിനിലേക്ക് അടിവസ്ത്രം ധരിച്ചുകൊണ്ട് കയറിയത്. തിരക്കേറിയ പിക്കാഡ്‌ലി ലൈനില്‍മാത്രം നൂറിലേറെ യാത്രക്കാര്‍ ഈ രീതിയില്‍ സഞ്ചരിച്ചു. തിരക്കിനിടെ പാന്റ് ഊരുന്നതിന് ഇവര്‍ക്ക് നന്നായി കഷ്ടപ്പെടേണ്ടിയും വന്നു. ഇന്നലെ അവധിയാഘോഷിക്കാനിറങ്ങിയവരില്‍ ചിലര്‍ പാന്റിടാത്ത പുരുഷന്മാരെയും സ്ത്രീകളെയും കണ്ട് അമ്പരന്നു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തതുപോലെ അവര്‍ യാത്ര തുടരുകയും ചെയ്തു. പിക്കാഡ്‌ലി ലൈനില്‍ യാത്ര ചെയ്തവര്‍ പിന്നീട് ഗ്രീന്‍പാര്‍ക്കില്‍ നിന്ന് ജൂബിലി ലൈനിലേക്ക് മാറിക്കയറുകയും കാനറി വാര്‍ഫിലിറങ്ങി മറ്റൊരു ട്രെയിനില്‍ കയറുകയും ചെയ്തു.

b-01-5f9c5a00b6dae8ee‘സ്റ്റിഫ് അപ്പര്‍ ലിപ്പ് സൊസൈറ്റി’യാണ് ലണ്ടനില്‍ ‘നോ ട്രൗസേഴ്‌സ് ഓണ്‍ ദ ട്യൂബ് റൈഡ്’ സംഘടിപ്പിച്ചത്. ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ പ്രചരണം കണ്ടറിഞ്ഞാണ് പലരും ഇതിനെത്തിയത്. മറ്റുളളവരെ പ്രകോപിപ്പിക്കാത്ത തരത്തിലുളള അടിവസ്ത്രം വേണം ധരിക്കാനെന്ന് സൊസൈറ്റി വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സാധാരണ നിലയിലുളള അടിവസ്ത്രങ്ങളാണ് എല്ലാവരും ഉപയോഗിച്ചത്.

ബെര്‍ലിനിലും പ്രാഗിലുമെല്ലാം സമാനമായ ആഘോഷങ്ങള്‍ നടന്നു.ജര്‍മനിയില്‍ ചിലര്‍ കടുത്ത നിറങ്ങളിലുളള ഷര്‍ട്ട് ധരിച്ചും മുടിക്ക് നിറംകൊടുത്തുമെല്ലാം ആഘോഷം വര്‍ണാഭമാക്കി. ഷിക്കാഗോ,ന്യൂയോര്‍ക്ക് സിറ്റി, ആംസ്റ്റര്‍ഡാം,സാന്‍ഫ്രാന്‍സിസ്‌കോ എന്നിവടങ്ങളിലും ‘നോ പാന്റ്‌സ് ഡേ’ വീക്കെന്‍ഡിന്റെ ഭാഗമായി നടന്നിരുന്നു. മനോഹരമായ ഈ ആചാരം എപ്പോഴാണ് ഇന്ത്യയിലെത്തുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ചോദ്യം.

Untitled


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top