Flash News
എറണാകുളം നഗരത്തിൽ വന്‍ അഗ്നിബാധ; ആളപായമില്ല   ****    ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****   

കൂട്ടപ്പുലാന്‍ അബ്ദുല്‍ ഹമീദ് ഹാജിക്ക് ടാലന്റ് സ്കൂളിന്റെ ആദരം

January 15, 2019 , അഫ്സല്‍ കിളയില്‍

HAMEED KOOTTAPULAN HONOURED

കൂട്ടപ്പുലാന്‍ അബ്ദുല്‍ ഹമീദ് ഹാജിയെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പൊന്നാടയണിയിക്കുന്നു.

ദോഹ : വ്യവസായിക, സാമൂഹിക, ജീവകാരുണ്യ, ജനസേവന രംഗങ്ങളില്‍ ശ്രദ്ധേയനായ കൂട്ടപ്പുലാന്‍ അബ്ദുല്‍ ഹമീദ് ഹാജിയെ ടാലന്റ് പബ്ലിക് സ്കൂള്‍ ആദരിച്ചു. വടക്കാങ്ങരയില്‍ നടന്ന സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.  നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, മദര്‍ പി.ടി.എ പ്രസിഡന്റ് അസ്‌ലമിയ, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി മുഹമ്മദ് ഹാജി, കെ. അബൂബക്കര്‍ മൗലവി, കേരളഭൂഷണം ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, സ്‌ക്കൂള്‍ മാനേജര്‍ യാസര്‍ കരുവാട്ടില്‍, സ്‌ക്കൂള്‍ എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ എസ്.എം അബ്ദുല്ല, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫര്‍സാന തുടങ്ങിയവര്‍ സംബന്ധിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ജനസേവന രംഗത്തും ഹമീദ് ഹാജിയുടെ സേവനങ്ങള്‍ ശ്ലാഘനീയമാണെന്ന് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ആഗോളാടിസ്ഥാനത്തില്‍ തന്നെ വളരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നേട്ടങ്ങളെ പ്രശംസിച്ച ഹമീദ് ഹാജി സ്ഥാപനത്തിന്റെ ഉത്തോരത്തരമുള്ള വളര്‍ച്ചയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും പുരോഗതിയിലേക്കുള്ള കുതിച്ച് ചാട്ടത്തിന് തന്നാലാവുന്ന എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. സൗദി അറേബ്യയിലെ കെ.പി വെഞ്ച്വേഴ്‌സ് റാസ് അല്‍ ഖൈമയിലെ അല്‍ മാസ സ്വീറ്റ് വാട്ടര്‍ കമ്പനി, മങ്കടയിലെ കെ.പി മാള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അമരക്കാനായ ഹമീദ് ഹാജി മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ സഹയാത്രികനാണ്. സ്‌ക്കൂള്‍ വാര്‍ഷികത്തിന് സാങ്കേതിക പരിശീലനം നല്‍കിയ ബക്കര്‍ ഷായെ ചടങ്ങില്‍ ഹമീദ് ഹാജി മെമന്റോ നല്‍കി ആദരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top