കൊല്ലം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനചടങ്ങില്‍ നിന്ന് എം.നൗഷാദ് എം.എല്‍എയും എന്‍ വിജയന് പിള്ള എം.എല്‍എയെയും ഒഴിവാക്കിയതില്‍ വിവാദം മുറുകുന്നു. കൊല്ലം മേയര്‍ വി.രാജേന്ദ്ര ബാബുവിനും വേദിയില്‍ ഇരിപ്പിടം ഇല്ല. ചടങ്ങ് പാര്‍ട്ടി പരിപാടിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഎം ആരോപിച്ചു. ഇതേ സമയം സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭകെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് വന്നു.
പ്രധാനമന്ത്രിക്ക് പുറമെ ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം 12 പേര്‍ക്ക് കൂടിയാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുളളത്.എംഎല്‍എയായ മുകേഷിനെ കൂടാതെ ഒ.രാജഗോപാല്‍ എംഎല്‍എയാണ് വേദിയിലുളളത്. എന്‍.കെ പ്രേമചന്ദ്രന് എംപിയെ കൂടാതെ എംപിമാരായ കെ.സോമപ്രസാദ്, സുരേഷ് ഗോപി,വി.മുളീധരന്‍ എന്നിവരാണ് ക്ഷണിതാക്കള്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരന്,കെ.രാജു എന്നിവര്‍ക്കും സീറ്റുണ്ട്. ആശ്രാമം മൈതാനത്ത് ഹെലിപ്പാഡില്‍ പ്രധാനമന്ത്രിയെ ആരൊക്കെയാണ് സ്വീകരിക്കേണ്ടതെന്നതിന്റെ പട്ടികപോലും ഇന്നലെ രാത്രി വൈകിയും ജില്ലാ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഇതേ സമയം പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭകെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു.
മുഖ്യമന്ത്രി ഫിബ്രവരി രണ്ടിന് ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ് ബൈപ്പാസ്. പ്രധാനമന്ത്രി 15ന് ഉദ്ഘാടനത്തിന് എത്തുമെന്ന അപ്രതീക്ഷിതമായ പ്രഖ്യാപനമാണ് വന്‍വിവാദത്തിന് വഴി തുറന്നത്. എന്‍.കെ പ്രേമചന്ദ്രന് എംപിയാണ് പ്രധാനമന്ത്രി വരുന്നതിന് പിന്നിലെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നു. പ്രേമചന്ദ്രനെ ബിജെപി അനുഭാവിയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ആര്‍എസ്പിയും യുഡിഎഫും രംഗത്തെത്തി. പ്രാദേശിക രാഷ്ട്രീയം കലങ്ങി മറിഞ്ഞിരിക്കെയാണ് ഇന്ന് ബൈപ്പാസ് ഉദ്ഘാടനം നടക്കുന്നത്.

Leave a Reply