Flash News

ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

January 15, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_58190974കൊച്ചി: ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തിനു മുന്പുള്ള ഇടവക കമ്യൂണിറ്റിയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നല്കിയാണ് പ്രകാശനം ചെയ്തത്.

ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാര്‍ ജോയി ആലപ്പാട്ട് , ബിഷപ് മാര്‍ ആന്‍റണി കരിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ. ആന്‍റണി കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിക്കാഗോയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയും അംഗങ്ങളുടെ സഹായവും ത്യാഗവുമാണ് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top