Flash News

പമ്പയുടെ ക്രിസ്മസ് നവവത്സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായി

January 15, 2019 , ജോര്‍ജ്ജ് ഓലിക്കല്‍

PAMPA New Year Celebation inaguration (2)ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്‍ റെക്രിസ്മസ് നവവത്സാരാഘോഷവും 2019 ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി12-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്‍റില്‍ വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ
കൊണ്ടാടി.

പമ്പയുടെ ക്രിസ്മസ്സ് നവവത്സരാഘോഷങ്ങള്‍ക്ക് 2018-ലെ പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍ തിരികൊളുത്തി. വൈസ് പ്രസിഡന്റ് ജോണ്‍ പണിക്കര്‍ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി, ഏവരെയും സ്വാഗതം ചെയ്തു. തദവസരത്തില്‍ മോഡി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമതി ചാര്‍ജ്ജെടുത്തു.

2019-ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം പ്രസിഡന്റ് മോഡി ജേക്കബ് നിര്‍വ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്‍റ് 2019-ലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ് ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, മാതൃദിനാഘോഷം, സാഹിത്യ സമ്മേളനം, വോട്ടര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍, യൂത്ത്ഗാല എന്നിവയായിരിക്കും 2019-ലെ പ്രധാന പരിപാടികള്‍. ജോര്‍ജ്ജ് ഓലിക്കലിന്‍ റെനേതൃത്വത്തില്‍ 2018-ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു,

പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യഅതിഥിയായിരുന്നു. പമ്പയുടെ സിവിക് പ്രവര്‍ത്തനങ്ങളെയും, ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു. ഫിലാഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അറ്റ് ലാര്‍ജിലേക്ക് മത്സരിക്കുന്ന മെലീസ റോബിന്‍സ് ആശംസകള്‍ നേര്‍ന്നു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍ നവവത്സര സന്ദേശം നല്‍കി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. ഒന്നിലും അന്ധമായി വിശ്വാസമര്‍പ്പിക്കാതെ യാഥാര്‍ത്ഥ്യത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. 2019-ലെ പമ്പയുടെ പുതിയ ഭരണസമതിക്ക് ആശംസകളും നേര്‍ന്നു.

പമ്പ ബില്‍ഡിംഗ് പ്രോജക്റ്റ് ചെയര്‍മാന്‍ അലക്സ് തോമസ് “പമ്പ വിഷന്‍ 2020” പമ്പയ്ക്ക് 2020- ല്‍ പുതിയൊരു കമ്മ്യൂണിറ്റി സെന്‍റര്‍ എന്ന പ്രമേയം അവതരിപ്പിച്ചു. ഇതു പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും പറഞ്ഞു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍, സുധ കര്‍ത്ത, പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അറ്റോര്‍ണി ബാബു വറുഗീസ് ഓര്‍മ്മ പ്രസിഡന്റ് ജോസ് ആറ്റുപുറം പമ്പ വിമന്‍സ് ഫോറം കോഡിനേറ്റര്‍ അനിത ജോര്‍ജ്ജ്, ലിറ്റററി കോഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജുകുട്ടി ലൂക്കോസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍, സുമോദ് നെല്ലിക്കാല, അനിത ജോര്‍ജ്ജ്, മിനി എബി എന്നിവര്‍ ക്രമീകരിച്ചു.

അനൂബ് ജേക്കബ്, റ്റിനു ജോണ്‍സണ്‍, സുനില്‍ തകടിപറമ്പില്‍ എന്നിവര്‍ ഗാന സന്ധ്യയ്ക്ക് നേതൃത്വം നല്‍കി. പമ്പ വിമന്‍സ് ഫോറം അവതരിച്ച വിവിധ കലാപരിപാടികളും, ഫാമിലി ഗെയിംസും ആഘോഷത്തിന് നിറം പകര്‍ന്നു. ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, മാക്സ്വെല്‍ ഗിഫോര്‍ഡ്, തോമസ് പോള്‍, ബോബി ജേക്കബ്, ജോര്‍ജ്ജ് നടവയല്‍, രാജന്‍ സാമുവല്‍ ജൂലി ജേക്കബ്, എന്നിവര്‍ ആഘോഷ പരിപാടിള്‍എകോപിപ്പിച്ചു. മിനി എബി, അനിത ജോര്‍ജ്ജ് എന്നിവര്‍ എം.സി ആയിരുന്നു. വിഭവസമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: മോഡിജേക്കബ് (പ്രസിഡന്‍റ്),215 667 0801, സുമോദ് നെല്ലിക്കാല(ജനറല്‍ സെക്രട്ടറി)267 322 8527215, ജോര്‍ജ്ജ്ഓലിക്കല്‍ (ട്രഷറര്‍) 215 873 4365.

PAMPA 1 PAMPA 2 PAMPA 4 PAMPA 6 PAMPA 7 PAMPA 8 PAMPA 9 PAMPA 10 PAMPA 11 PAMPA 12 PAMPA 13 PAMPA 14 PAMPA 16 PAMPA 17 PAMPA 18 PAMPA 19 PAMPA 20 PAMPA 22 PAMPA 23 PAMPA 24 PAMPA 26 PAMPA 27 PAMPA Executive Committee 2019 PAMPA New Year Celebation inaguration (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top