Flash News

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

January 15, 2019

bypassകൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. പൊതുജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്ന രീതി അനുവദനീയമല്ലെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളപുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലര്‍ ശരണംവിളിച്ച് പ്രതിഷേധിച്ചു. എന്തും കാണിക്കാനുളള വേദിയാണ് യോഗമെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം,മന്ത്രി ജി സുധാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് 4ന് തിരുവനന്തപുരത്ത് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണ് ബൈപ്പാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം -ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.

5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിച്ച ശേഷം ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ നിന്നു തിരുവനന്തപുരത്തേക്ക് മടങ്ങുന്ന പ്രധാനമന്ത്രി 7ന് തലസ്ഥാനത്തെത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15ന് സ്വേദശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് മടക്കയാത്ര.

ഉദ്ഘാടന വേദിയില്‍ ശരണംവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍, അലങ്കോലപ്പെടുത്താന്‍ നോക്കെണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്ഥലത്ത് ശരണംവിളിയുമായി ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് ബിജെപി പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിക്കാനെത്തിയത്.

വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇതിനോട് പ്രസംഗിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തു. ബഹളം വെയ്ക്കാന്‍ ചിലര് എത്തിയിട്ടുണ്ടെന്നും എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കെണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ബൈപ്പാസിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്് ശേഷമാണ് പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് പണി വേഗം പൂര്‍ത്തിയാക്കിയതെന്ന് ബിജെപിയും അവകാശപ്പെട്ടു. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എം പി പ്രേമചന്ദ്രന്‍ കൊണ്ടുവന്നത് സംബന്ധിച്ചും വിവാദമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് മറച്ചുപിടിക്കാനാണ് ഇതെന്നായിരുന്നു ആരോപണം

13 കിലോമീറ്റര്‍ നീളം മാത്രമുള്ള ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നാായിരുന്നു ആരോപണം.

നേരത്തെ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വലിയ തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയതും ശരണം വിളിച്ച് സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചതും.

കേരളത്തിലൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു, ഇപ്പോള്‍ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ നടക്കുന്നു, മോഡിയെ വേദിയിലിരുത്തി പിണറായിയുടെ മറുപടി

newsrupt_2019-01_a34dc95c-966c-464b-a903-6431b133c6ff_50543898_448502815686503_2294402796885114880_n__1_കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വികസനത്തെ കുറിച്ചുള്ള മറുപടി. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്‌നേഹബുദ്ധിയാ കുറ്റപ്പെടുത്തി, എന്നാല്‍ അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ദ്രുതഗതിയിലെ പദ്ധതികള്‍ നടക്കുന്നത് കണ്ട് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവുമെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

ഗെയിൽ പൈപ്പ്‌ലൈനില്‍ കേരളം മോഡിക്ക് നല്‍കിയ വാക്ക് പാലിച്ചു. നടക്കില്ലെന്ന് കരുതിയ പദ്ധതികള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികള്‍ എന്ന നിലയില്‍ എല്ലാ പദ്ധതികളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഇടയില്‍ ശരണം വിളിയോടെ ഒരു വിഭാഗം ബഹളംവിച്ചപ്പോള്‍ യോഗം അലങ്കോലമാക്കരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ക്ഷുഭിതനായി. വെറുതേ ശബ്ദമുണ്ടാക്കാനായി ചിലര്‍ വന്നിട്ടുണ്ടെന്നും യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കനത്ത സ്വരത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശാസനയോടെ ബഹളംവെച്ചവര്‍ അടങ്ങി. പിന്നീടാണ് മോഡിയെ വേദിയിലിരുത്തി കേരള വികസനത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. കേരളത്തെ വികസനത്തിന്റെ പേരില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്കുള്ള മറുപടിയായിരുന്നു വിനയത്തില്‍ കലര്‍ന്ന പരിഹാസം.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോഡി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top