Flash News

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം; പരമ്പരയിൽ ഒപ്പമെത്തി

January 16, 2019

778207-kohli-finch-toss-bcciഅഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കായിരുന്നു വിജയം.

സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയുടെയും പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിര്‍ണായകമായത്.

അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. എന്നാല്‍ വിരാട് കോലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) 49.2 ഓവറില്‍ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. കോലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് ( 14പന്തില്‍ 25) പുറത്താവാതെ നിന്നു.

നേരത്തെ, ഷോണ്‍ മാര്‍ഷിന്റെ (123 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു ഓസ്‌ട്രേലിയ. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വേഗത്തിലുള്ള ബാറ്റിങ്ങും ഓസീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 300ന് അപ്പുറമുള്ള സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസിനെ ഇന്ത്യൻ ബൗളര്‍മാര്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top