ന്യൂഡല്‍ഹി: കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണ്. അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര് ശങ്കര്‍ പ്രതികരിച്ചു.
സഖ്യകക്ഷികള്‍ തമ്മില്‍ വലിയ ധാരണയൊന്നുമില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിച്ചതെന്നാണ് നാഗേഷ് പറഞ്ഞു. കര്‍ണാടകയിലെ 224 അംഗ സഭയില്‍ 80 കോണ്‍ഗ്രസ് എം.എല്‍.എമാരും 37 ജെ.ഡി.എസ് എം.എല്‍.എമാരും ഒരു ബി.എസ്.പി എം.എല്‍.എയും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് രൂപപ്പെട്ട സഖ്യമാണ് ഭരിക്കുന്നത്. 104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എം.എല്‍.എമാരുടെ കൂടി പിന്തുണ വേണം.

Leave a Reply