Flash News

ഹൂസ്റ്റണില്‍ മകരജ്യോതി ലക്ഷാര്‍ച്ചന നടത്തി

January 16, 2019 , ശങ്കരന്‍കുട്ടി

Newsimg1_72418531ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ അയ്യപ്പന്റെ സന്നിധാനത്തില്‍ നടന്ന മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ ഹൂസ്റ്റണില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തത് ഹൈന്ദവ സംസ്കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും പ്രകാശം ലോകം മുഴവന്‍ പരത്തട്ടെ എന്ന ആശയത്തോടെയായിരുന്നു എന്നും ഈ ലക്ഷാര്‍ച്ചനയുടെ ലക്ഷ്യവും അതുതന്നെയായിരുന്നു എന്നും പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ ഓര്‍മ്മപ്പെടുത്തുകയും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതായിരിക്കണം നമ്മളോരുത്തരുടേയും പ്രാര്‍ഥന എന്നും കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ എല്ലാ വിശേഷങ്ങളിലും പൂജാദികര്‍മ്മങ്ങളിലും എല്ലാ വിശ്വാസികളും ആത്മാര്‍ദ്ധമായി പങ്കു ചേരുവാനും ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, സുരേഷ് പിള്ള, 713 569 7920, രമാ ശങ്കര്‍ 404 680 9787, e mail: temple@guruvayur.us

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top