Flash News

ദേശീയ സൈബര്‍ സെക്യൂരിറ്റി മത്സരം അമൃതയില്‍ സംഘടിപ്പിച്ചു

January 16, 2019 , അമൃത

Capture Tha Flag Contest Participants.അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ “ക്യാപ്ചര്‍ ദ ഫ്ളാഗ്” എന്ന സൈബര്‍ സുരക്ഷാ മത്സരം സംഘടിപ്പിച്ചു.

ഇന്ത്യയില്‍ ആയിരത്തില്‍പരം കോളേജുകളില്‍ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത മത്സരത്തില്‍ നിന്നും ഫൈനലിലെത്തിയ ആന്ധ്രപ്രദേശിലെ രാജീവ്ഗാന്ധി നോളജ് സ്റ്റഡീസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും മുംബൈയിലെ കെ ജെ സോമയ്യ എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനവും റൂര്‍ക്കേലയിലെ എന്‍ ഐ റ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Capture the Flag Contest 2തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് അമൃതയില്‍ ഈ മത്സരം നടക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാനായി ലോകത്ത് അനേകം സൈബര്‍ വിദഗ്ധരുടെ സേവനം ആവശ്യമുണ്ട്. ഇതുവരെയായി ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ ഈ മത്സരത്തില്‍ ഭാഗഭാക്കാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബര്‍ ലോകത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാവാനും വിദഗ്ധരുമായി നേരിട്ട് സം‌വദിക്കാനും ഒട്ടേറെ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്.

മത്സരത്തില്‍ പങ്കെടുക്കുകവഴി വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യാ പരിചയം ലഭിച്ചെന്ന് ‘ക്യാപ്ചര്‍ ദ ഫ്ളാഗ്’ മത്സരം ആദ്യമായി അവതരിപ്പിച്ച അമൃത സൈബര്‍ സെക്യൂരിറ്റി നെറ്റ്‌വര്‍ക്സ് വിഭാഗം പ്രൊഫസറായ വിപിന്‍ പവിത്രന്‍ പറഞ്ഞു.
സമൂഹത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ അഭാവം പരിഹരിക്കാനും പ്രസ്തുത മേഖലയില്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനാണ് ഈ മത്സരം നടത്തിയത്.

അമൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ സൈബര്‍ സെക്യൂരിറ്റി ടീമായ “ബയോസ്” ആണ് ആദ്യാവസാനം മത്സരങ്ങള്‍ ഏകോപിപ്പിച്ചത്.

സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും സന്ദര്‍ശിക്കുക: wiki.bi0s.in

Capture the Flag Contest 3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top