Flash News

സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കും : കെ.വി സഫീര്‍ഷ

January 16, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190115_221002കുറ്റിപ്പുറം : സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണെന്നും ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റണ്ടുകളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം പോയവരെ വീണ്ടും അധികാരഘടനയില്‍ നിന്ന് പാടെ പുറം തള്ളാനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെയും കെ.എ.എസിലെ സംവരണ അട്ടിമറിയിലൂടെയും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ഷ.

സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, കെ.എ.എസിന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കുക തലക്കെട്ടില്‍ ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമങ്ങളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ബാസിത് താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഫിദ പട്ടാമ്പി, മുന്‍സിഫ് മഞ്ചേരി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അമീന്‍ യാസിര്‍ സ്വാഗതവും മുഹ്സിന്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top