Flash News

പുഴയമ്മയുടെ ആദ്യത്തെ പ്രദര്‍ശനം അമേരിക്കയില്‍

January 17, 2019 , ജോയിച്ചന്‍ പുതുക്കുളം

puzhayamma_1വെള്ളപ്പൊക്കത്തെയും പ്രകൃതിഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും വാരണാസിയിലും കേരളത്തിലും വച്ചു ചത്രീകരണം പൂര്‍ത്തിയായ പുതിയ ചിത്രമാണ് പുഴയമ്മ . പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ആദ്യ ചിത്രം എന്ന രാജ്യാന്തിര അംഗീകാരവും പ്രശംസാപത്രവും കിട്ടുന്ന ആദ്യ ചിത്രം എന്ന വിശേഷണവുംകൂടിയുണ്ട് ഈ ചിത്രത്തിന്.

ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഈ ഇന്തോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ ആദ്യപ്രദശനം കാലിഫോണിയായില്‍ സാന്‍ ഹോസെ സ്റ്റാര്‍ മൂവീസാണ് പ്രദര്‍ശിപ്പിക്കുന്നത് . ആദ്യമായിട്ടാണ് റിലീസിന് മുന്‍പ് ഒരു മലയാള ചിത്രം അമേരിക്കന്‍ മലയാളികള്‍ക്ക് കാണാനുള്ള അവസരം ലഭിക്കുന്നത്. തമ്പി ആന്‍റണി , ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), മീനാക്ഷി (ഒപ്പം ഫെയിം ) ആഷ്‌ലി ബോബന്‍, ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) കെപിഎസി ലീലാകൃഷ്ണന്‍ മധു രാജ് , പ്രകാശ് ചെങ്ങല്‍ മുതലായവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് പ്രശസ്ത സംവിധായകന്‍ വിജീഷ് മാണിയാണ്. കഥ തിരക്കഥ പ്രകാശ് വാടിക്കല്‍ . സലില്‍ ചൗദിരിയുടെ മകന്‍ സാന്‍ജോയ് ചൗദിരിയാണ് സംഗീതം . അദ്ദേഹത്തിന്‍റെ ആദ്യ മലയാള ചിത്രം എന്ന പ്രത്യകത കൂടിയുണ്ട് .

ഗാനങ്ങള്‍ കിളിമാനൂര്‍ രാമവര്‍മ . ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ലോകനാഥന്‍ ശ്രീനിവാസനാണ് .ഫെബ്രുവരിയില്‍ കേരളത്തില്‍ പ്രദര്‍ശനമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മാണവും വിതരണവും ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്.

puzhayamma_2 puzhayamma_3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top