Flash News

നൃത്തവും മദ്യവും ഒത്തുപോകും; ഡാൻസ് ബാർ നിയമത്തിൽ ഇളവുകളനുവദിച്ച് സുപ്രീം കോടതി; പണം വർഷിക്കരുതെന്നും നിർദ്ദേശം

January 17, 2019

753001-dance-bars-zeeന്യൂദൽഹി: മഹാരാഷ്ട്രയിലെ ഡാൻസ് ബാർ നടത്തിപ്പിനുള്ള നിയമങ്ങളിൽ സുപ്രീം കോടതി ഇളവ് വരുത്തി. 2016- ൽ മഹാരാഷ്ട്ര സർക്കാർ നിയമസഭയിൽ ഏകകണ്ഠമായി പാസ്സാക്കിയ ‘ദ ഡാൻസ് ബാർ റെഗുലേഷൻ ബില്ലി’ലെ വ്യവസ്ഥകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഡാൻസ് ബാർ പാടില്ലെന്ന വ്യവസ്ഥ കോടതി റദ്ദ് ചെയ്തു. മുംബൈ പോലൊരു നഗരത്തിൽ ഈ വ്യവസ്ഥ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നിയമസഭ ഉടൻ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വൻ നഗരങ്ങളിൽ ഒരു കിലോമീറ്റർ പരിധി പാലിക്കാനാകില്ലെന്ന് ഡാൻസ്ബാർ ഉടമകൾ നിലപാടെടുത്തിരുന്നു.

ഡാൻസ് ബാറിലെ നർത്തകികൾക്ക് ടിപ്പുകൾ കൊടുക്കാമെങ്കിലും പണം ശരീരത്തിലേക്ക് വർഷിക്കുന്ന സമ്പ്രദായം പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. നൃത്തവും മദ്യവും ഒത്തുപോകുമെന്ന നിരീക്ഷണത്തോടെ, ബാർ റൂമും ഡാൻസ് ഫ്‌ളോറും തമ്മിൽ വിഭജിച്ചിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. നൃത്തം നടക്കുന്നിടത്ത് മദ്യം വിളമ്പരുതെന്നും രാത്രി 11.30 ന് ഡാൻസ് ബാർ അടച്ചിരിക്കണമെന്നും ഉള്ള നിബന്ധനകൾ ‘ദ ഡാൻസ് ബാർ റെഗുലേഷൻ ബില്ലി’ൽ ഉണ്ടായിരുന്നു. ഈ വ്യവസ്ഥകൾ പാലിക്കാത്ത ഡാൻസ് ബാർ ഉടമകളിൽ നിന്നും ബാറിൽ പോകുന്നവരിൽ നിന്നും വൻ പിഴയാണ് സർക്കാർ ഈടാക്കിക്കൊണ്ടിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top