Flash News

അമിത് ഷായ്ക്ക് പന്നിപ്പനി; എയിംസിൽ പ്രവേശിപ്പിച്ചു

January 17, 2019

716702-amit-shah-pti-2ന്യൂദൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് പന്നിപ്പനി (swine flu)ബാധിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാല് ബുധനാഴ്ചയാണ് ബിജെപി അദ്ധ്യക്ഷനെ ആശുപത്രിയിലെത്തിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു

ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20 ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മെഗാ ഷോയ്ക്ക് പിന്നാലെയായിരുന്നു ഇത്. അമിത് ഷാ ആശുപത്രിയിലായതോടെ റാലിയുടെ കാര്യം അനിശ്ചിതത്വത്തിലായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top