Flash News

ഫോമാ സര്‍ജിക്കല്‍ മിഷന് കേരളമാകെ ഉജ്ജ്വല തുടക്കം

January 17, 2019 , രവിശങ്കര്‍

IMG_20190114_123431തിരുവല്ല: ഫോമാ കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കമായി. ലെറ്റ് ദേം സ്‌മൈല്‍ എഗൈന്‍ (LTSA), വോളന്റീര്‍ സര്‍ജിക്കല്‍ ഇന്റര്‍നാഷണല്‍ (VSI) എന്നീ സംഘടനകളുടെ സഹകരണത്തോടെ ഫോമായുടെ മെഡിക്കല്‍ ക്യാമ്പ് കുമ്പനാട് ഫെല്ലോഷിപ്പ്മിഷന്‍ ആസ്പത്രിയില്‍ ജനുവരി 14 ന് ഫെല്ലോഷിപ്പ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെഫോമാ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോമാ പ്രസിഡന്റ് ശ്രീ.ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷന്‍ ആയിരുന്നു. ഫോമാ സേവന പ്രവര്‍ത്തനങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കുകയാണെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം ഫോമക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒത്തുചേരാന്‍ സന്നദ്ധത കാണിച്ച LTSA, VSI എന്നീ സംഘടന ഭാരവാഹികളെയും പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിച്ചു.

ജനുവരി 14 മുതല്‍ 19 വരെ നടക്കുന്ന സൗജന്യ ശസ്ത്രക്രിയ ക്യാമ്പില്‍ നൂറോളം സൗജന്യ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി സ്വാഗതപ്രസംഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ജോണ്‍ വര്‍ഗ്ഗീസ് (LTSA), ഡോ. ടോം ഫ്‌ലഡ് (VSI), എസ് കെ ചെറിയാന്‍ (WMC), മാത്യു വര്‍ഗ്ഗീസ് (ഫോമാ മെമ്പര്‍, പ്രെസ്സ് ക്ലബ് പ്രതിനിധി), ഫോമാ ചാരിറ്റി ചെയര്‍മാന്‍ ജിജു കുളങ്ങര, ലീലമ്മ അപ്പുകുട്ടന്‍ (INANY), റൈന റോക്ക് (IANA-GH), എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫോമാ വില്ലേജ് പ്രൊജക്റ്റ് കേരള കോര്‍ഡിനേറ്റര്‍, അനിയന്‍ ജോര്‍ജിന്റെ നന്ദി പ്രകാശനത്തോടെ ഫോമാ സര്‍ജിക്കല്‍ മിഷന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ പര്യവസാനിച്ചു.

IMG_20190114_114541 IMG_20190114_114958

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top