Flash News

പി.സി. ജോര്‍ജിനെ ആര്‍ക്കും വേണ്ട; യുഡി‌എഫും തള്ളിപ്പറഞ്ഞു

January 17, 2019

p-c-george-2

തിരുവനന്തപുരം: യു.ഡി.എഫിലേക്ക് തിരികെ കയറാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി. ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമം പാഴായി തന്റെ സ്വന്തം തട്ടകമായിരുന്ന യുഡി‌എഫിലേക്ക് തന്നെ മടങ്ങിപ്പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെട്ടത്. മുന്നണിയിൽ പ്രവേശിക്കാനുള്ള ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ബിജെപി മുന്നണിയെ തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാൻ തയാറാണെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തന്റെ പാർട്ടിയായ ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ജോർജിന്റെ പ്രതികരണം. യുഡിഎഫിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് പി സി ജോർജ് അവകാശപ്പെട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിൽ ഉഭയകക്ഷി ചർച്ച നിർബന്ധമാണെന്നും യോഗത്തിൽ ഘടകകക്ഷികൾ നിലപാടെടുത്തു. ഇത്തവണ ഒരു സീറ്റിൽ നിന്നും മാറി, രണ്ട് സീറ്റ് തങ്ങൾക്ക് വേണമെന്ന് കേരള കോൺഗ്രസ് മാണിവിഭാഗം ആവശ്യപ്പെട്ടു. ഇടുക്കി സീറ്റിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ലീഗ് മാത്രമാണ് പ്രത്യേക ആവശ്യങ്ങൾ ഒന്നും തന്നെ യോഗത്തിൽ ഉന്നയിക്കാതിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top