Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

നിരാലംബരായ അമ്മയ്ക്കും മൂന്നു മക്കള്‍ക്കും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റു

January 18, 2019

acid-1കൊച്ചി: നിരാലംബരായ അമ്മയ്ക്കും മൂന്നു മക്കള്‍ക്കും ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റു. എറണാകുളം പാമ്പാക്കുടയിലാണ് സംഭവം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയും മക്കളും കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സ്മിതയ്ക്ക് നേരെ ആദ്യം ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ഇവര്‍ താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടു. ഈ സമയം സ്മിതയും കുട്ടികളും സ്ഥലത്ത് ഇല്ലായിരുന്നു. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഇതേ ദിവസം തന്നെ രാത്രി സ്മിതയും കുട്ടികളും ഈ വീട്ടിലാണ് കിടന്നുറങ്ങിയത്. വെളുപ്പിന് മൂന്നിമണിയോടെ ജനല്‍വഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് അജ്ഞാതന്‍ ആസിഡ് ഒഴിച്ചു. ഉടന്‍തന്നെ രാമമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരും രാമമംഗലം വാര്‍ഡ് മെമ്പറും സംഭവസ്ഥലത്തെത്തി.

സ്മിതയെയും കുട്ടികളെയും പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ ഇ.എസ്.ഐ ആശുപത്രയിലെത്തിച്ചു. മെഡിക്കല്‍ കോളെജില്‍നിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കുട്ടികള്‍ക്ക് ചികിത്സ നല്‍കിയത്.

ഒന്‍പതിലും ഏഴിലും ആറിലുംനഴ്‌സറിയിലും പഠിക്കുകയാണ് സ്മിതയുടെ മക്കള്‍. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും രാമമംഗലം എസ്‌ഐ എബി പറഞ്ഞു. കുടുംബനാഥന്റെ മരണത്തെത്തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top