Flash News

സുന്ദരിമാരെ കണ്ടപ്പോള്‍ നായ കണ്‍ഫ്യൂഷനിലായി; ഫാഷന്‍ ഷോയുടെ റാം‌പിലെത്തിയ നായയുടെ രസകരമായ പ്രകടനം

January 18, 2019

sidharthഫാഷന്‍ ഷോയുടെ റാം‌പിലെത്തിയ നായയുടെ പ്രകടനം കൗതുകമായി. പ്രശസ്ത നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ഷോയില്‍ ക്ഷണിക്കപ്പെടാത്ത അതിഥികൂടി എത്തിയിരുന്നു, ഒരു നായ. മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഈ നായ ആയിരുന്നു. മല്‍ഹോത്ര റാംപിലെത്തുന്നതിന് തൊട്ടുമുമ്പാണ് നായയും ഇവിടെയത്തിയത്. ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ടൂറില്‍ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് സുന്ദരിമാരും സിദ്ധാര്‍ത്ഥും എത്തിയത്. സ്റ്റേജ് മുഴുവന്‍ ചുറ്റിക്കറങ്ങിയ നായ വളരെ സാവധാനത്തിലാണ് പുറത്തേയ്ക്ക് പോയത്.

മോഡലുകള്‍ ചുവട് വച്ച അതേ വഴിയിലൂടെയാണ് നായയും പോയതെന്നാണ് ഏറെ രസകരം. സുന്ദരിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് നായ മടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഫാഷന്‍ ഷോയില്‍ മൃഗങ്ങള്‍ അപ്രതീക്ഷിതമായി കടന്നു വരുന്നത് ആദ്യമായിട്ടല്ല. തുര്‍ക്കിയില് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ഇതേ പോലെ റാംപില്‍ ചുവട് വച്ചത് ഒരു പൂച്ചയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top