Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

പള്ളി സംഘര്‍ഷം; 120 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാംപ്രതി

January 18, 2019

jhfതൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭദ്രാസനാധിപന്‍ യുഹനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങളായ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പള്ളിയില്‍ നിന്ന് പുറത്തേക്ക് വന്ന യാക്കോബായ സഭാ വിശ്വാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവകാശത്തര്‍ക്കം നടക്കുന്ന പള്ളിയ്ക്ക് മുമ്പില്‍ ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ നടന്ന ഓര്‍ത്തഡോക്‌സ്, യാക്കോബായ ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കളക്ടര്‍ സഭാ നേതൃത്വങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണിക്ക് കളക്ടറേറ്റിലാണ് ചര്‍ച്ച.

രണ്ട് ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം മാന്ദമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളിലും. രാത്രി പതിനൊന്ന് മണിയോടെ സംഘര്‍ഷം തുടങ്ങി. കവാടത്തിലിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ പള്ളിക്കുള്ളില്‍ നിന്ന് കല്ലേറുണ്ടായപ്പോഴാണ് തങ്ങള്‍ അകത്ത് കയറിയതെന്ന് യാക്കോബായ വിഭാഗവും ആരോപിച്ചു. രണ്ട് കൂട്ടരും പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷമുണ്ടായത് പൊലീസിന്റെ വീഴ്ചയെന്ന് ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍

mannamangalam-1തൃശ്ശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പൊലീസിന്റെ വീഴ്ചയെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്റെ വീഴ്ച്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

30 ഓളം ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നു. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പൊലീസ്.

ഇന്നലെ ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാര്‍ പള്ളിക്കകത്തും പ്രാര്‍ത്ഥനായജ്ഞം നടത്തിവരികയായിരുന്നു. രാത്രിയോടെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറ് നടക്കുകയായിരുന്നു. കല്ലേറിനിടെ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിന് പരിക്കേറ്റു. പരിക്കേറ്റ പതിനഞ്ചോളം പേരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാ?ഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളെ കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

TV-ANUPAMAതൃശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഓര്‍ത്തഡോക്‌സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപ്പെട്ടത്. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ ആവശ്യപ്പെട്ടു.

പള്ളിത്തര്‍ക്കത്തിനിടയാക്കിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. അക്രമം ഉണ്ടാകാനായി പൊലീസ് കാത്തിരുന്നു. കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നു. എന്നാല്‍ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സഹന സമരം നടത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ കല്ലെറിയുകായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.

മാന്ദാമംഗലം പള്ളി സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സ്ഥലത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top