Flash News

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

January 18, 2019

leena_1കൊച്ചി : കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചും പൊലീസും സംയുക്തമായാണ് കേസന്വേഷണം നടത്തുക. കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരയെ കേന്ദ്രീകരിച്ച്‌ തന്നെയാവും അന്വേഷണം.

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ് ക്രൈ ബ്രാഞ്ചിന് കൈമാറി അന്വേഷണം ദീര്‍ഘകാലത്തേക്ക് നീട്ടികൊണ്ടുപോകാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുളള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് വെടിവെയ്പ്പ് ഉണ്ടായത്. ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം പെട്ടെന്ന് മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശമെന്ന് വ്യക്തമായിരുന്നു. മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയിരുന്നു. ഇതേ പൂജാരി തൊട്ടു മുമ്പുളള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഫോണില്‍ വിളിച്ച കാര്യവും ലീന മരിയ അറിയിച്ചതോടെ അന്വേഷണം ആ വഴിക്കായി. തുടര്‍ന്ന് സ്ഥാപന ഉടമയായ നടി ലീന മരിയയെ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക പ്രശ്‌നമെന്താണെന്നതിനെ സംബന്ധിച്ച് വിശദീകരണം ഉണ്ടായില്ല.

എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ പലവട്ടം സമയം മാറ്റിപറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല. സ്ഥിരീകരണം ഇല്ലെങ്കിലും വെടിവെയ്പിന് ഇടയാക്കിയ പ്രശ്‌നങ്ങള്‍ ഇരുപക്ഷവും ചേര്‍ന്ന് പരിഹരിച്ചെന്ന വിവരം ഇതിനിടെ പൊലീസിന് ലഭിച്ചു. ലീന മരിയയുടെ ഭര്‍ത്താവ് സാമ്പത്തിക കേസുകളില്‍ പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന സുകേശ് ചന്ദ്രശേഖറാണ് ചരട് വലിക്കുന്നതെന്നാണ് സൂചന. കേരളത്തിലെ വെടിവെയ്പ് ഒതുക്കുന്ന കാര്യം ഉന്നതരുമായി ബന്ധപ്പെട്ട് താന്‍ ശരിയാക്കാമെന്ന ഉറപ്പ് തിഹാര്‍ ജയിലില്‍ നിന്ന് സുകേശ് നല്‍കിയിട്ടുണ്ടെന്നും അടുപ്പക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ ചര്‍ച്ചയായ കേസ് ഒഴിവാക്കാനോ അന്വേഷണം അവസാനിപ്പിക്കാനോ പൊലീസിന് കഴിയില്ല. അതേസമയം നടപടിയൊന്നുമില്ലാതെ കേസ് നീട്ടികൊണ്ടു പോകാം. ഇതിന് ലോക്കല്‍ പൊലീസില്‍ നിന്ന് എടുത്തുമാറ്റുകയെന്ന തന്ത്രം തലപ്പത്തുളളവര്‍ പലപ്പോഴും പയറ്റുന്നതാണ്. വന്‍ വിവാദമായ പല കേസിലും അടുത്ത കാലത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയതുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top