Flash News

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് നഷ്ടത്തില്‍: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

January 18, 2019

newsrupt_2019-01_afe51c1f-63f6-4702-9157-83effdcc907e_MODIന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ റഫാല്‍ യുദ്ധവിമാന കരാറില്‍ രാജ്യത്തിനുണ്ടായത് വന്‍ സാമ്പത്തിക നഷ്ടമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രകാരം ഒരു യുദ്ധവിമാനത്തിന്റെ വിലയില്‍ 41.42 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്ക്. ഇത് തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ദി ഹിന്ദു ദിനപ്പത്രമാണ് പുറത്ത് വിട്ടത്.

2015 ഏപ്രില്‍ പത്തിനാണ് മോദി ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള തീരുമാനം റദ്ദു ചെയ്തായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

യുപിഎ സര്‍ക്കാറിന്റെ കാലത്തേക്കാള്‍ വില കുറച്ചാണ് മോദി സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പക്ഷെ ഇത് ബെയര്‍ ബോണ്‍ വിമാനങ്ങളായിരുന്നു. ഇതിന്റെ ഡിസൈനിനും അനുബന്ധ സാങ്കേതിക വികസനത്തിനുമായി 140 കോടി യൂറോയുടെ അനുബന്ധ കരാര്‍ കൂടി ഇന്ത്യ ഒപ്പിട്ടു. ഇതോടെ 126 ബെയര്‍ ബോണ്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിക്കേണ്ട പൈസ മുഴുവന്‍ 36 വിമാനങ്ങള്‍ക്കായി ചിലവഴിക്കുകയായിരുന്നുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

rafal_2റാഫേല്‍ വിമാനങ്ങള്‍ക്ക് മേല്‍ ചിലവഴിച്ച പൈസയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്റ് പ്രിവിലേജ്ഡ് കമ്മിറ്റിക്ക് മുമ്പില്‍ പോലും ഈ വിവരങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നില്ല. സര്‍ക്കാരുകള്‍ തമ്മിലുളള കരാര്‍ ആയതിനാലും പ്രതിരോധ സാമഗ്രിയുമായി ബന്ധപ്പെട്ടതിനാലും വിവരങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് റഫാല്‍ നിര്‍മ്മാണ കമ്പനിയും അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ വിലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2007 ല്‍ ഏറ്റവും കുറഞ്ഞ തുകക്ക് ടെന്‍ണ്ടര്‍ സമര്‍പ്പിച്ച കമ്പനിയായതിനാലാണ് യുപിഎ സര്‍ക്കാര്‍ ദാസോ ഏവിയേഷന് 126 വിമാനങ്ങളുടെ കരാര്‍ നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആയിരുന്നു നിര്‍മ്മാണ പങ്കാളി.

ഒരു വിമാനത്തിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011 ലെത്തിയപ്പോള്‍ വില 100.85 ദശലക്ഷം ആയി വര്‍ധിച്ചു. 2016 ല്‍ 36 ജെറ്റ് വിമാനങ്ങളുടെ വിലയില്‍ 9 ശതമാനം വിലക്കുറവ് നേടി ഒരു വിമാനത്തിന്റെ വില 97.75 ദശലക്ഷമാക്കിയെന്നാണ് മോഡി സര്‍ക്കാരിന്റെ അവകാശ വാദം.

മോഡി സര്‍ക്കാരിന്റെ വിലയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൊളളയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ വിലക്ക് പുറമെ ഇന്ത്യക്കായുളള പ്രത്യേക രൂപകല്‍പ്പനക്കായി 130 കോടി യൂറോ അധികം നല്‍കാനുളള തീരുമാനം മറച്ചുവെക്കപ്പെട്ടു. ഇത് ഒരു വിമാനത്തിന്റെ വിലയില്‍ 36.11 ദശലക്ഷത്തിന്റെ വര്‍ധനക്കിടയാക്കി. 130 കോടി യൂറോ ദാസോ ഏവിയേഷന് അധികം നല്‍കാനുളള തീരുമാനത്തെ പ്രതിരോധ മന്ത്രാലയത്തിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top