Flash News

ഹൈക്കു എന്ന കവിതാരൂപം (കണ്ടകശ്ശേരി മേനോന്‍ )

September 24, 2013 , കൈരളി ന്യൂയോര്‍ക്ക്

Haiku enna

ജപ്പാന്‍‌കാരാണ് ഹൈക്കു കണ്ടുപിടിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്,അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.ജപ്പാന്‍ ഹൈക്കുവിന് കണിശമായ അതിര്‍ത്തിവരമ്പുകള്‍ ഉണ്ട്.പതിവ് പോലെ ജപ്പാന്‍‌കാര്‍ എന്ത് ചെയ്താലും അതിന് മിയമങ്ങള്‍ ഉണ്ട്,നൂലാമാലകള്‍ ഉണ്ട്.

 

വസ്തുനിഷഠമായി ആലോചിച്ചാല്‍ ഹൈക്കു കാച്ചിക്കുറുക്കിയ കവിതയാണ്,അധിക പ്രസംഗമില്ലാത്ത കവിതയാണ്.മലയാള ഭാഷയുടെ ഭാഗ്യം ഹൈക്കു ഈയിടെ തല പൊക്കാന്‍ തുടങ്ങിയിരിക്കുന്നു.പുതിയ ഈ പ്രവണത ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നതെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു.അത് ഹൈക്കു കവികള്‍ക്ക് ഇഷ്ടമാകില്ല,പക്ഷേ സത്യം വളച്ചൊടിക്കാന്‍ പറ്റില്ല.

 

ഹൈക്കുവില്‍ പ്രധമവും പ്രധാനവുമായി വേണ്ടത് ശാലീന സുന്ദരമായ നര്‍മ്മ ബോധമാണ്.അതിന്റെ കൂടെ കവിതയും.ഇപ്പോള്‍ അരങ്ങത്തു വന്നിരിക്കുന്ന ഹൈക്കുവില്‍ കവിതയുമില്ല,നര്‍മ്മ ബോധവുമില്ല.രണ്ടോ മൂന്നോ വരികളെഴുതി രക്ഷപ്പെടുവാനുള്ള ശ്രമമാണ് നവീന ഹൈക്കു കവികള്‍ ചെയ്യുന്നത്.

 

ഈ പശ്ചാത്തലത്തില്‍ ഹൈക്കു പ്രസ്ഥാനത്തിന് അമൂല്യ സേവനം നടത്തിയിട്ടുള്ള മഹാകവി കുഞ്ഞുണ്ണിയെ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.ഈ ഘട്ടത്തില്‍ കുഞ്ഞുണ്ണിയെന്ന പരമ ശുദ്ധനായ കവിയെ പറ്റി അദ്ദേഹം എന്തു കൊണ്ട് വിവാഹം ചെയ്തില്ല എന്നതിനെ പറ്റി അദ്ദേഹം തന്നെ എഴുതിയ സുന്ദരമായ ഒരു കഥയുണ്ട്.

 

“അകാല വാര്‍ദ്ദക്യം കൊണ്ടു മാത്രമല്ല ഞാന്‍ കല്യാണം കഴിക്കതിരുന്നത്,വൈരാഗ്യം കൊണ്ടുമല്ല,കാമമില്ലാഞ്ഞിട്ടുമല്ല-പ്രേമമില്ലാഞ്ഞിട്ട്.ഇന്നു വരേ ഒരു പെണ്ണിനോടും എനിക്ക് പ്രേമം തോനിയിട്ടില്ല.ഒരു കാരണം കൂടെ ഉണ്ട്,ഒരു പെണ്ണും പ്രേമത്തോടെയോ,കാമത്തോടെയോ എന്നെ നോക്കിയിട്ടുമില്ല.പരിചയമുള്ള പെണ്ണുങ്ങള്‍ക്കെല്ലാം എന്നെ കാണുമ്പോഴേക്കും ഒരു ഭക്തി,ഒരു ഭഹുമാനം! പരിചയമില്ലാത്ത പെണ്ണൂങ്ങള്‍ക്കെല്ലാം ഒരു അയ്യോ പാപവും.

 

പറയൂ ചിന്തിക്കൂ ഈ മനുഷ്യന്‍ സുന്ദരമായ കവിതകള്‍ എഴുതിയതില്‍ അത്ഭുതപ്പെടാനുണ്ടോ?

ഇനി കുഞ്ഞുണ്ണിയുടെ കവിതാ വിലാസം

1)പുലിക്ക് വാലേയുള്ളൂ പുലിവാലില്ല.
2)പിന്നോട്ട് മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ട് പായുന്നിതാളുകള്‍ .
3)തല മൊട്ടയായതില്‍ പിന്നെ ഗാന്ധിതൊപ്പി ഇട്ടിട്ടില്ല.
4)നാവിനെല്ലില്ലാത്തവര്‍ക്ക് നട്ടെല്ലും കഷ്ടിയായിടും.
5)വിപ്ലവം വിരുന്നായി വരികില്ലൊരേടത്തും.
6)ജീവിതം മരണത്തെ പഠിപ്പിക്കുന്നില്ലൊന്നും,മരണം ജീവിതത്തെ പലതും പഠിപ്പിച്ചു.
7)ഞാനാകും കുരിശിന്മേല്‍ തറഞ്ഞു കിടക്കുകയാണ് ഞാന്‍ എന്നിട്ടും ഹാ കൃസ്തുവായി തീരുന്നില്ല.
8)എനിക്കൊരു മോഹം വലിയൊരു മോഹം എനിക്ക് ഞാനൊരു കവിതയാകണം.
9)ഒന്നും രണ്ടുമുള്ളപ്പോള്‍ മൂന്നെന്തിനു മനുഷ്യരേ.
10)ആദിയിലെന്തുണ്ടായി
ആദിയില്‍ സൃഷ്ടിയുണ്ടായി
പിന്നെയെന്തുണ്ടായി
വെറും സൃഷ്ടാക്കളെല്ലാതൊന്നുമുണ്ടായിട്ടില്ലിതുവരേ.
11)ആറാം ദിവസം ദൈവം മണ്ണാല്‍ സൃഷ്ടിച്ചു മനുഷ്യനെ
ഏഴാം ദിവസം മര്‍ഥ്യന്‍ കല്ലാല്‍ ദൈവത്തെയും തഥാ.
12)ഇന്ത്യക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍ ഇന്ത്യയെന്നൊരു രാജ്യം.
13)പ്രധാനമന്ത്രിയും ശിപായിയുമൊക്കെ ഒരേ തരക്കാരായീടുമുറക്കം തുടങ്ങിടുമ്പോള്‍ .
14)വലിയൊരീ ലോകം നന്നാക്കാന്‍ ചെറിയൊരു സൂത്രം ചെവിയിലോതീടാം ഞാന്‍
സ്വയം നന്നാവുക.
15)പെണ്ണു കാണാന്‍ പോകുമ്പോള്‍ കണ്ണു മാത്രമല്ല കണ്ണാടിയും കയ്യില്‍ കൊണ്ട് പോകണം.
16)ഈശ്വരന്‍ തന്നൊരു ശുദ്ധ നുണ മനുഷ്യന്‍ എന്നൊരു നല്ല നുണ.
17)കേട്ടപ്പോള്‍ കാണാന്‍ തോന്നി
കണ്ടപ്പോള്‍ കെട്ടാന്‍ തോന്നി.
കെട്ടി നോക്കുമ്പോള്‍ കശ്ടം !
പെട്ടു പോയെന്നു തോന്നി
തോന്നലാണെല്ലാമെന്ന
തശ്വാസമെന്നും തോന്നി.
18)സ്വര്‍ഗമുള്ളതുകൊണ്ടല്ലോ നരകിക്കുന്നു മനുഷ്യന്‍ .
19)ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്ക് പറയാനും ഇത്തിരി വിഷയമേയുള്ളൂ
അതു പറയാനിത്തിരി വാക്കും വേണ്ടു.
20)നേതാക്കന്മാരേ നിങ്ങളാത്മഹത്യ ചെയ്യുവിന്‍
എന്തു കൊണ്ടെന്നാല്‍
എനിക്ക് നിങ്ങളെ കൊല്ലാനുള്ള കഴിവില്ല

 

ആദിയില്‍ കവിതയുണ്ടായി
ദൈവം ആദാമിന്റെ വാരിയെല്ലെടുത്തു ഒരു വിശ്വസുന്ദരിയെ സൃഷ്ടിച്ചു.ഹവ്വ.ആദം ഒരു വൈകാരിക പ്രകമ്പനത്തില്‍ കൂടി അവിശ്വസനീയമായ വേഗതയില്‍ കടന്നു പോയി.ഒടുവില്‍ ആദം ചോദിച്ചു “You are my one and only”.ഇതാണ് ലോകത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ കവിത.

 

അതിനു ശേഷം മലയാളത്തില്‍ കുഞ്ചന്‍ നമ്പ്യാരും,ഉണ്ണായിയും,ചങ്ങമ്പുഴയും പച്ച മലയാളത്തില്‍ വായിച്ചാല്‍ മനസ്സിലാകുന്ന കവിതകള്‍ എഴുതി.ഇന്ന് ആ കവിതകള്‍ ഹൈക്കുവില്‍ ചെന്ന് തല കുത്തി മറിഞ്ഞിരിക്കുന്നു.ഒരു വരിയില്‍ രണ്ട് വരിയില്‍ മൂന്ന് വരിയില്‍ വായനക്കാരന്റെ ബുദ്ധി ശക്തിയെ ചോദ്യം ചെയ്യുന്ന കവിത.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top