Flash News

ഓസീസിനെതിരെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

January 18, 2019

test

മെല്‍ബണ്‍ : ആരാധകർക്ക് ആവേശക്കാഴ്ചയൊരുക്കിയ സൂപ്പർ പോരാട്ടത്തിൽ മെൽബണിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യൻ കുതിപ്പ്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം  ഇന്ത്യ മറികടന്നത് നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു . ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.  ക്രീസിൽ നിലയുറപ്പിച്ച് അർധസെഞ്ചുറി നേടിയ മഹേന്ദ്രസിങ് ധോണി, കേദാർ ജാദവ് എന്നിവരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ജാദവ് 57 പന്തിൽ ഏഴു ബൗണ്ടറി സഹിതം 61 റൺസോടെ കൂട്ടുനിന്നു. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്‍ലിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് (54) തീർത്ത് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട ധോണി നാലാം വിക്കറ്റിൽ കേദാർ ജാദവിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് (121) തീർത്താണ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കു നയിച്ചത്. ഇവർക്കു പുറമെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും (62 പന്തിൽ 46) വിജയത്തിലേക്കു കാര്യമായ സംഭാവന നൽകി. ഒരു ബൗണ്ടറി പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിൽ ശിഖർ ധവാൻ 46 പന്തിൽ 23 റൺസെടുത്തു പുറത്തായി. ഓപ്പണർ രോഹിത് ശർമ (17 പന്തിൽ ഒൻപത്) മാത്രമാണ് രണ്ടക്കം കടക്കാതെ പോയ ഏക ഇന്ത്യൻ ബാറ്റ്സ്മാൻ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top