Flash News

കപില്‍ സിബലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ വാര്‍ത്താ ചാനല്‍ ഉടന്‍

January 18, 2019

chanel

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബിജെപിയെ പരാജയപ്പെടുത്താൻ തന്നെയാണ് കോൺഗ്രസ് തീരുമാനം എന്ന് വെളിവാക്കുന്ന തീരുമാനങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോൾ വാർത്താ ചാനലും ദേശീയ തലത്തിൽ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പാർട്ടി. രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലാണ് പുതിയ ചാനൽ വരുന്നത്.

ചാനലിന്റെ പിന്നണിയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കബില്‍ സിബല്‍ നിന്നുകൊണ്ട് റിപ്പബ്ലിക് ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഹാര്‍വെസ്റ്റ് ടി വി എന്ന പേരിലാണ് ചാനല്‍ പുറത്തു വരുന്നത്. ഏപ്രിലിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചാനല്‍ പുറത്ത് വരുന്നത് എന്നാണ് അണിയറ സംസാരം. ഈ ചാനലിൽ ബര്‍ക്കാ ദത്തിനും കരണ്‍ ഥാപ്പറിനും പുറമെ മുന്‍ ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തക സീമി പാശാ, ടൈംസ് നൌവില്‍ നിന്നുള്ള മുന്‍ മാധ്യമ പ്രവര്‍ത്തക വിനീത് മല്‍ഹോത്ര എന്നിവരും ഭാഗമായേക്കും. എ ബി പി ഹിന്ദിയില്‍ നിന്നുള്ള പ്രസൂണ്‍ ബജ്പായും ഹാര്‍വസ്റ്റ് ചാനലിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top