Flash News

വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത ‘കലാംസാറ്റ് എ’ വിക്ഷേപണത്തിന് തയ്യാറാകുന്നു

January 18, 2019

kalamsat-worlds-lightest-satellite-1-638ചെന്നൈ: ചെന്നൈയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നു. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട് അപ്പ് കമ്പനി നിര്‍മ്മിച്ച കലാംസാറ്റ് എ എന്ന് പേരിട്ട ഉപഗ്രഹം ഈ മാസം 24നാണ് ഐ എസ് ആര്‍ ഓ വിക്ഷേപിക്കുന്നത്. ലോകത്ത് ഇന്നവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ലളിതവും ചെറുതുമാണ് ഈ ഉപഗ്രഹമെന്ന് ഐഎ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്തുന്നതിനായാണ് പ്രധാനമായും പിഎസ്-4 ഉപയോഗിക്കുക. ഉപഗ്രഹ വിക്ഷേപണം വിജയകരമായാല്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹത്തിന് പുറമെ വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിശീലന പരിപാടികളും ഐഎസ്ആര്‍ഒ സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മൂന്ന് കുട്ടികളെ വീതം ഉള്‍പ്പെടുത്തി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top