Flash News

കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)

January 18, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

tomy pics 5 (1)അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇത്തവണത്തെ കേരള കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ പോകുകയാണല്ലോ. പ്രവാസി മലയാളികള്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന മഹത്തായ ഒട്ടനേകം പദ്ധതികള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഈ കേരള കണ്‍വെന്‍ഷന്‍. കേരളത്തിന്റെ മണ്ണില്‍ നിന്നും വിട പറഞ്ഞു പോയെങ്കിലും ജനിച്ച നാടിനെയും വളര്‍ന്ന മണ്ണിനെയും മറക്കാന്‍ ഒരു മലയാളിക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും മാറ്റി വെച്ച് ജന്മനാടിനു വേണ്ടി പ്രയത്‌നിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ കാണിച്ച മനസ്സ് ഫൊക്കാനയെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ അവയെല്ലാം തന്നെ അമേരിക്കന്‍ മലയാളികള്‍ക്കെന്ന പോലെ കേരളത്തിനും കേരളീയര്‍ക്കും പുതുജീവന്‍ നല്‍കുന്നതായിരുന്നു.

കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കെല്ലാം കുടുംബമായും സുഹൃത്തായും വഴികാട്ടിയായും ഫൊക്കാന മാറുകയാണ് . ചെറിയ സഹായങ്ങള്‍ക്ക് കൈനീട്ടുന്നവര്‍ മുതല്‍ തെരുവില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന പട്ടിണിപ്പാവങ്ങള്‍ വരെയുള്ള ജീവിതങ്ങള്‍ കാണാനും അറിയാനും സഹായിക്കാനും ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഫൊക്കാനയുടെ ജനനം മുതല്‍ ഈ നിമിഷം വരെയുള്ള 35വര്‍ഷങ്ങള്‍ സ്വാര്ഥതാല്പര്യങ്ങള്‍ക്ക് ഇടം കൊടുക്കാതെ സഹായിച്ചും സേവിച്ചും സ്‌നേഹിച്ചും കടന്നുപോയി. ഈ 35 ന്റെ നിറവില്‍ തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് ജനുവരി 29, 30 തീയതികളില്‍ ഞങ്ങള്‍ ഒരുക്കുന്ന കേരള കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തില്‍ ഒരു സ്വര്‍ണ്ണതിളക്കമായി മാറാന്‍പോകുകയാണ്. ഫൊക്കാന എന്നും കേരളത്തിന് കൈത്താങ്ങായി കൂടെയുണ്ടാകുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഞങ്ങള്‍ ഈ കണ്‍വെന്‍ഷന്‍ പരിപാടിയിലൂടെ.

കഴിഞ്ഞ കുറെ നാളുകളായി കേരളം നേരിട്ട ദുരിതങ്ങള്‍ എത്രത്തോളം കഠിനമാണെന്നു പറയേണ്ടതില്ലല്ലോ. മഹാപ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട് ജനങ്ങള്‍ നെട്ടോട്ടമോടിയപ്പോള്‍ സഹായവുമായി ഫൊക്കാന ഓടിയെത്തി.കാലടി ,തിരുവല്ല എന്നീ സ്ഥലങ്ങളില്‍ ദുരിതാശ്വാസ സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കി .ഫൊക്കാനാ നേതൃത്വം മുഖ്യമന്ത്രി,മറ്റു മന്ത്രിമാര്‍ തുടങ്ങിയവരുമായി സംസാരിച്ച ശേഷം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ഭവനം പദ്ധതിയിലൂടെ പത്തു ജില്ലകളില്‍ ആയി നൂറു വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു . ഈ പദ്ധതി കേരള കണ്‍വെന്‍ഷനില്‍ വെച്ച് ഉത്ഘാടനം ചെയ്യും . ഒപ്പം കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയുന്ന നഴ്‌സുമാര്‍ക്ക് അവരുടെ ആത്മാര്‍ത്ഥ സേവനത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഐ ടി മേഖലയില്‍ കുതിച്ചുയരാന്‍ ആഞ്ചല്‍ കണക്ട് എന്ന പദ്ധതിയും കണ്‍വെന്‍ഷനില്‍ വെച്ച് അവതരിപ്പിക്കപ്പെടും. വെറുമൊരു സംഗമവേദിയായിട്ടല്ല കേരള കണ്‍വെന്‍ഷനെ ഞങ്ങള്‍ നോക്കി കാണുന്നത്. അതിലുപരി കേരളത്തിനൊപ്പം നില്‍ക്കുക ,എപ്പോള്‍ കേരളത്തിന് നമ്മുടെ സഹായമാണ് വേണ്ടത് .അത് എങ്ങനെയെല്ലാം എത്തിച്ചു നല്‍കാമോ അങ്ങനെ ചെയ്യുക .ഫൊക്കാനാ അതിന് പ്രാധാന്യം നല്‍കുന്നു .

ടൊറന്റോയിലെ മലയാളിസമൂഹത്തിലെ സജീവ സാന്നിധ്യമാണ് ടോമി. 1996ല്‍ ആണ് ‘ഫൊക്കാന’യുടെ നേതൃത്വത്തിലേക്കു വരുന്നത്, നാഷനല്‍ കമ്മിറ്റി അംഗമായി. പിന്നീട് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ പദവികളും വഹിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായിരുന്നു. സംഘടനയില്‍ ഇടക്കാലത്ത് പിളര്‍പ്പുണ്ടായപ്പോള്‍, കാനഡയിലെ മലയാളി അസോസിയേഷനുകളെ ഫൊക്കാനയുടെ കുടക്കീഴില്‍ അണിനിരത്തുന്നതില്‍ സജീവപങ്കാണ് വഹിച്ചത്. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്) പ്രസിഡന്റുമായിരുന്നു. ടൊറന്റോ ഈസ്റ്റില്‍ കെട്ടിടം വാങ്ങുന്നതിനു തുടക്കമിട്ടത് അക്കാലയളവിലാണ്. മിസ്സിസാഗയില്‍ സിറോ മലബാര്‍ സമൂഹത്തിന്റെ ആദ്യ ദേവാലയത്തിന്റെ കൈക്കാരനായും സേവനമനുഷ്ഠിച്ചു. നാലു ദശലക്ഷം ഡോളര്‍ മുടക്കി ദേവാലയം വാങ്ങുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാനും ഇക്കാലയളവില്‍ അവസരമൊരുങ്ങി.

കാനഡയിലേക്കു കുടിയേറിയത് ഇരുപത്തിയേഴ് വര്‍ഷം മുന്പ്. റിയല്‍ എസ്‌റ്റേറ്റ് റസ്റ്ററന്റ് രംഗങ്ങളില്‍ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടോമി കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശിയാണ്. മിസ്സിസാഗയിലുള്ള ടേസ്റ്റ് ഓഫ് മലയാളീസ്, കോക്കനട്ട് ഗ്രോവ് എന്നീ സംരംഭങ്ങളുടെ അമരക്കാരന്‍ കൂടിയായ ടോമി, നാട്ടില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മോന്‍സ് ജോസഫും നോബിള്‍ മാത്യുവുമൊക്കെ കെ. എസ്. സി നേതൃനിരയില്‍ സജീവമായിരിക്കെ കോട്ടയം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോമി കോക്കാട്ഇരുപതു വര്‍ഷത്തിലധികമായി കാനഡയിലെ സാംസ്കാരിക സാമൂഹ്യമണ്ഡല ത്തിലെ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് .ഫൊക്കാന 2016 കാനഡാ കണ്‍വെന്‍ഷന്റെ ചെയര്‍മാനും ആയിരുന്നു ടോമി .വളരെ അടുക്കും ചിട്ടയോടും കൂടി സംഘടിപ്പിച്ച കാനഡാ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രത്തിലേക്കാണ് നടന്നു കയറിയത് . കാനഡയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ടൊറന്റോ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റും കൂടിയാണ് ടോമി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top