Flash News

കൗമാരക്കാരനു നേരെ പതിനാറു തവണ നിറയൊഴിച്ച പോലീസ് ഓഫീസര്‍ക്ക് 81 മാസം ജയില്‍ ശിക്ഷ

January 19, 2019 , പി.പി. ചെറിയാന്‍

policeചിക്കാഗൊ: രാജ്യം ഒട്ടാകെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ പ്രതിഷേധത്തിനിടയാക്കിയ കൗമാരക്കാരന്‍ ലക്വന്‍ മെക് ഡൊണാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വൈറ്റ് പോലീസ് ഓഫീസര്‍ വാന്‍ ഡൈക്കിനെ(Van Dyks) നെ 81 മാസം ജയിലിലടയ്ക്കാന്‍ ചിക്കാഗൊ ജഡ്ജി ജനുവരി 18 വെള്ളിയാഴ്ച ഉത്തരവിട്ടു.

മെക്ക് ഡൊണാള്‍ഡിനു നേരെ ഉതിര്‍ത്ത 16 വെടിയുണ്ടകള്‍ക്ക് 16 കൗണ്ട്‌സ് ഓഫ് അഗ്രവേറ്റഡ് ബാറ്ററിയായിട്ടാണ് പോലീസ് ഓഫീസര്‍ക്ക് നേരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിരുന്നത്.

കേസ്സിനാസ്പദമായ സംഭവം 2014 ഒക്ടോബര്‍ 20നായിരുന്നു. വഴിയിലൂടെ ബഹളം വെച്ചു നടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. പോലീസിനെ കണ്ടയുടന്‍ ലക്വന്‍ സംഭവ സ്ഥലത്തുനിന്നും മാറിപോയെങ്കിലും പോലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റു നിലത്തു വീണ ലക്വനു നേരെ തുടരെ തുടരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നര ഇഞ്ച് വലിപ്പമുള്ള മടക്കിവെക്കാവുന്ന കത്തി കണ്ടതാണ് വെടിവെക്കാന്‍ കാരണമെന്ന് പോലീസ് വാദിച്ചു. പോലീസ് ക്യാമറ പരിശോധിച്ചതോടെ പോലീസിന്റെ വാദം പൊളിയുകയായിരുന്നു.

ലക്വന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ ശക്തമായി പ്രതിഷേധം ഉയര്‍ന്നു. പ്രതിയെ ശിക്ഷിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചിക്കാഗോയില്‍ അരനൂറ്റാണ്ടിനുള്ളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കൊലപ്പെടുത്തിയ കേസ്സില്‍ ആദ്യമായിട്ടാണ് മൗണ്ട് വെറ്റ് പോലീസ് ഓഫീസര്‍ ശിക്ഷപ്പെടുന്നത്.

teen


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top