Flash News

പിഷാരടി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചതാണ്; ഞാന്‍ ജീവനോടെ തിരിച്ചുവന്നാല്‍ നിങ്ങളുടെ ഭാഗ്യം: മമ്മൂട്ടി

January 20, 2019

mammoo-3മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ല മധുര രാജയെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു വേദിയില്‍ വെച്ചായിരുന്നു മധുര രാജയെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.

മധുര രാജ, പോക്കിരി രാജയുടെ രണ്ടാം ഭാഗമാണെന്ന് പറയാന്‍ പറ്റില്ല. ഇത് രാജയുടെ രണ്ടാം ഭാഗമാണ്. രണ്ടാം വരവാണ്, രണ്ടാമത്തെ അവതാരമാണ്. രാജ ഒരു പുതിയ സ്ഥലത്തേക്ക് അവതരിക്കുമ്പോഴുണ്ടാകുന്ന കഥയാണ്. കഥ ഞാന്‍ മുഴുവന്‍ പറഞ്ഞാല്‍ നിങ്ങളുടെ ആവേശം പോകും- മമ്മൂട്ടി പറഞ്ഞു.

രണ്ടാം ഭാഗം ഇറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മമ്മൂട്ടിയുടേതാണ്. സേതുരാമയ്യര്‍, ബിഗ്ബി, പോക്കിരി രാജ…അതെന്താണ് അങ്ങനെയെന്ന് മമ്മൂട്ടിയോട് പിഷാരടി ചോദിച്ചു.

ചിത്രത്തിന്റെ ആദ്യഭാഗത്തേക്കാള്‍ കുറച്ചുകൂടി തല്ലതാക്കാന്‍ വേണ്ടിയായിരിക്കും രണ്ടാം ഭാഗം എടുക്കുന്നതെന്ന് മമ്മൂക്ക മറുപടി നല്‍കി. ആദ്യ ഭാഗം പോരാ, എന്ന് തോന്നിക്കാണും. അതിനെക്കുറച്ചുകൂടി നന്നാക്കാനായിരിക്കും രണ്ടാം ഭാഗം എടുക്കുന്നത്.- മമ്മൂട്ടി പറഞ്ഞു.

പിഷാരടിയുടെ ഗാനഗന്ധര്‍വനില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. പിഷാരടി എന്നെ എന്താക്കുമെന്ന് നിങ്ങള്‍ കണ്ടറിയണം. എന്നാലും പിഷാരടി അതിരാവിലെ നമ്മളോട് സിനിമയില്‍ അഭിനയിക്കണമെന്ന് ചോദിക്കുമ്പോള്‍ എത്ര ക്രൂരനായ മനുഷ്യനാണെങ്കില്‍ പോലും നമ്മള്‍ സമ്മതം മൂളിപ്പോകും. ഞാനും അതാണ് ചെയ്തത്. എന്നെ ജീവനോടെ തിരിച്ചുകിട്ടുമെങ്കില്‍ നിങ്ങളുടെ ഭാഗ്യം, എന്റേയും-മമ്മൂട്ടി പറഞ്ഞു.

വൈശാഖിന്റെ ആദ്യ ചിത്രമായിരുന്നു പോക്കിരിരാജ. പൃഥ്വിരാജ് സുകുമാരന്‍, ശ്രേയ ശരണ്‍, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നായ ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top