Flash News

ഇന്നത്തെ നക്ഷത്ര ഫലം (20 ജനുവരി 2019)

January 20, 2019

imagesഅശ്വതി: ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ വാഹനം വാങ്ങുവാന്‍ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും.

ഭരണി: ഉത്തരവാദിത്ത്വങ്ങള്‍ വർധിക്കും. എന്നാല്‍ സാമ്പത്തികനേട്ടം കുറയും. പുതിയ കര്‍മ്മപദ്ധതികളെപ്പറ്റി പുനരാലോചിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കുവാന്‍ നിര്‍ദ്ദേശം നല്‍കും.

കാര്‍ത്തിക: ഗൃഹമോഗൃഹ നിര്‍മ്മാണത്തിനുള്ള ഭൂമിയോ വാങ്ങുവാന്‍ തയ്യാറാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കൃതാർഥതയുണ്ടാകും. ബന്ധു സഹായത്താല്‍ നല്ല ഉദ്യോഗം ലഭിക്കും.

രോഹിണി: ഭരണപാടവത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വിദ്യാർഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. മാര്‍ഗ തടസങ്ങള്‍ നീങ്ങും. ഏറ്റെടുത്ത ദൗത്യം വിജയിക്കും.

മകയിരം: ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. ആത്മവിശ്വാസക്കുറവിനാല്‍ സാഹസ പ്രവൃത്തികള്‍ ഉപേക്ഷിക്കും. നിന്ദാശീലവും മുന്‍കോപവും ഉപേക്ഷിക്കണം.

തിരുവാതിര: വിദൂരപഠനത്തിനു യാത്രപുറപ്പെടും. കുടുംബത്തില്‍ പൊതുവെ സമാധാനന്തരീക്ഷം ഉണ്ടാകും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ഗൃഹനിര്‍മ്മാണത്തിനു ഭൂമിവാങ്ങുവാന്‍ തയ്യാറാകും.

പുണര്‍തം: സ്വയം ചെയ്തുതീര്‍ക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും നിഷ്ഫലമാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നിന്നും ഇന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.

പൂയ്യം: കീഴ്ജീവനക്കാരുടെ പിന്‍ബലത്താല്‍ പുതിയ കരാറുജോലികളേറ്റെടുക്കും. സം സര്‍ഗ്ഗഗുണത്താല്‍ സത്ചിന്തകള്‍ വർധിക്കും. നീതിന്യായങ്ങള്‍ നടപ്പിലാക്കുവാന്‍ നിയമപാലകരുടെ സഹായം തേടും.

ആയില്യം: മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ അവസരമുണ്ടാകും. പുത്ര പൗത്രാദികളോടൊപ്പം താമസിക്കുവാന്‍ അന്യദേശവിദേശയാത്ര പുറപ്പെടും.

മകം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ അധികൃതരുടെ പ്രതീനേടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ഉണ്ടാ കും.

പൂരം: സമന്വയസമീപനം സര്‍വ്വകാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും. ഊഹകച്ചവടത്തില്‍ സാമ്പത്തികലാഭം വർധിക്കും. പഠിച്ച വിഷയത്തിനോടനുബന്ധമായി തുടര്‍ന്നു പഠിക്കുവാന്‍ തീരുമാനിക്കും.

ഉത്രം: ധനവിഭവ സമാഹരണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. പാഠ്യപദ്ധതി സമര്‍പ്പിക്കുവാന്‍ തയ്യാറാകും. സങ്കല്പത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ആത്മവിശ്വാസം വർധിക്കും.

അത്തം: അശ്രാന്തപരിശ്രമങ്ങള്‍ക്ക് അന്തിമമായി ഫലം ലഭിക്കും. പ്രധാന തീരുമാനങ്ങള്‍ക്ക് പുനഃ പരിശോധന വേണ്ടിവരും. ആധ്യാത്മികആത്മീയ കാര്യങ്ങളില്‍ താല്പര്യമുണ്ടാകും.

ചിത്തിര: ആധ്യാത്മികാത്മീയ ചിന്തകളാല്‍ മനസമാധാനമുണ്ടാകും. ഔദ്യോഗികമായി ദൂരദേശയാത്ര വേണ്ടിവരും. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും.

ചോതി: ദേവാലയദര്‍ശനത്താല്‍ സമാധാനമുണ്ടാകും. കാര്യനിര്‍വ്വഹണശക്തി വർധിക്കും.

വിശാഖം: ഏറ്റെടുത്ത കര്‍മ്മപദ്ധതികള്‍ വിജയിപ്പിക്കുവാന്‍ സാധിക്കും. സഹൃദയ സദസില്‍ ആശ്വാസവചനങ്ങള്‍ കേള്‍ക്കുവാനിടവരും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കുന്നതുവഴി സമാധാനമുണ്ടാകും.

അനിഴം: ഉപരിപഠനത്തിനു ചേരുവാന്‍ അന്യദേശ യാത്രപുറപ്പെടും. മനോവിഷമത്തിനു കുറവുതോന്നും. സാമ്പ ത്തികചെലവുകള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

തൃക്കേട്ട: പല അനിഷ്ടസ്വരങ്ങളും കേള്‍ക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുവാനിടയില്ല.

മൂലം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. വിട്ടുവീഴ്ചക്കു തയ്യാറാകും. വിശേഷപ്പെട്ട ദേവാലദര്‍ശനം നടത്തുവാനവസരമുണ്ടാകും. സേവനസാമർഥ്യവും ആത്മവിശ്വാസവും വർധിക്കും.

പൂരാടം: വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ കീര്‍ത്തിക്കു വഴിയൊരുക്കും. വിതരണമേഖല വിപുലീകരിക്കുവാന്‍ തീരുമാനിക്കും.അശ്രാന്ത പരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കുവാന്‍ സാധിക്കും.

ഉത്രാടം: നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുവാന്‍ സാധിക്കും. അപകീര്‍ത്തിക്കു യോഗമുണ്ട്. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സര്‍ വ്വാത്മനാ സ്വീകരിക്കും.

തിരുവോണം: സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. വിദഗ്ദ്ധ പരിശോധനയില്‍ പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിക്കും. സല്‍കര്‍മ്മങ്ങളില്‍ പങ്കുചേരും.

അവിട്ടം: വ്യവസ്ഥകള്‍ക്കതീതമായി സാധിക്കാത്തതിനാല്‍ ആത്മാഭിമാനം തോന്നും. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി പ്രാണായാമം വ്യായാമം തുടങ്ങിയവ പരിശീലിച്ചു തുടങ്ങും. സാമ്പത്തികവരുമാനം വർധിക്കും.

ചതയം: ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ടിവരും. യുക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാനുള്ള മനസാന്നിദ്ധ്യമുണ്ടാകും. പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും.

പൂരോരുട്ടാതി: വിദ്യാർഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ആധ്യാത്മിക ആത്മീയപ്രഭാഷയങ്ങള്‍ മനസിനു സമാധാനവും സ്വസ്ഥതയും ഉണ്ടാക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആസൂത്രിതപദ്ധതികള്‍ വിജയിക്കും.

ഉത്രട്ടാതി : ഗവൺമെന്‍റ് ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സമാനസംസ്കാരമുളളവരുമായി സംസര്‍ഗത്തിലേര്‍പ്പെടും. വ്യവസ്ഥകള്‍ കൃത്യതയോടുകൂടി നിര്‍വ്വഹിക്കുവാന്‍ സാധിക്കും.

രേവതി: വിരസത അനുഭവപ്പെടും. ഉത്തരവാദിത്ത്വങ്ങള്‍ മറ്റുളളവരെ ഏൽപ്പില്‍ അബദ്ധമാകും. ദന്തോദരരോഗങ്ങള്‍ വർധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top