Flash News

ശബരിമല യുവതീപ്രവേശനം: ഫെബ്രുവരി 8ന് റിട്ട് ഹര്‍ജികള്‍ പരിഗണിച്ചേക്കും

January 21, 2019 , .

supreme-courtപത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത. ഫെബ്രുവരിയില്‍ പരിഗണിക്കേണ്ട കേസുകളുടെ സാധ്യതാ പട്ടികയില്‍ ശബരിമല കേസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്കാലിക തിയ്യതി പ്രകാരമാണ് ഇത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുന:പരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുവെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ച് അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് പുന:പരിശോധനാ ഹര്‍ജി 22ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ശബരിമല വിധിക്കെതിരെ അമ്പതിലകം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top