Flash News

ശുദ്ധിക്രിയ: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം നല്‍കി

January 21, 2019

thanthri-545x325ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്ര നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വിശദീകരണം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ബോര്‍ഡ് തീരുമാനം.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നടക്കം തന്ത്രി നിയമോപദേശം തേടുന്നതായാണ് റിപ്പോര്‍ട്ട്. അവരുടെ ഉപദേശം അനുസരിച്ചായിരിക്കും തന്ത്രിയുടെ തീരുമാനമുണ്ടാവുക.

15 ദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ് നേരത്തെ തന്ത്രിയോട് ആവശ്യപ്പെട്ടത്. ആ സമയപരിധി അവസാനിക്കാനിരിക്കെയായിരുന്നു തന്ത്രി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബോര്‍ഡിനെ സമീപിച്ചത്.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ച ഉടനെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്താന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

sabarimalaaഅതേസമയം ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹർജി നൽകിയിരിക്കുന്നത്. തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്ന്ചൂണ്ടി കാട്ടിയാണ് ഹർജി.

അതേസമയം, ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയതി പ്രകാരമാണിത്. ശൈലജ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റിവച്ചിരുന്നു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top