Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

അമേരിക്കയിലും കാനഡയിലും അതിശൈത്യം; ന്യുവാര്‍ക്കില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന വിമാനത്തിന്റെ വാതില്‍ ഉറഞ്ഞു; കാനഡയില്‍ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍ തണുപ്പില്‍ വലഞ്ഞത് 16 മണിക്കൂര്‍

January 21, 2019

flight_0യുഎസില്‍ നിന്ന് ഹോങ്കോങ്ങിലേക്കുളള യാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തിരമായി ഇറക്കിയ വിമാനത്തിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞുപോയതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. വിമാനം അടിയന്തിരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. അതോടെ യാത്രക്കാര്‍ കൊടും തണുപ്പില്‍ പെട്ട് ഉഴലുകയായിരുന്നു.

ന്യൂജെഴ്‌സിയിലെ ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്ക് യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. യാത്രക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറച്ചുപോയി.

മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. വാതില്‍ ഉറഞ്ഞ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ തണുത്തുവിറക്കുകയായിരുന്നു. വിമാനജീവനക്കാര്‍ നല്‍കിയ ബ്ലാങ്കെറ്റിനും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫാസ്റ്റ് ഫുഡ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കുകയായിരുന്നു. അവസാനം ഇന്നലെ രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്ക് മാറ്റി. തുടര്‍ന്ന് വിമാനം തിരികെ ന്യൂവാര്‍ക്കിലേക്ക് തിരിച്ചുവിട്ടു. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വ്വീസുകള്‍ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top