Flash News

ഇന്നത്തെ നക്ഷത്ര ഫലം (ജനുവരി 21, 2019)

January 21, 2019

banner2അശ്വതി : സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുന്നതുവഴി സമാധാനമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. സന്താനഭാഗ്യമുണ്ടാകും.

ഭരണി : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള പ ദ്ധതികള്‍ പുനരാരംഭിക്കും. ബഹുവിധകാര്യങ്ങള്‍ നിവൃത്തിക്കും.

കാര്‍ത്തിക : വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനും അവസരം വന്നുചേരും. പ്രത്യുപകാരം ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ കൃതാര്‍ത്ഥതയുണ്ടാകും. ലാഭശതമാനവ്യവസ്ഥകളോടുകൂടിയ വ്യാപാരങ്ങള്‍ക്കു തുടക്കം കുറിക്കും.

രോഹിണി :  പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. ശ്രമകരമായ പ്ര വര്‍ത്തനങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിക്കുവാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കും.

മകയിരം : ആരോഗ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദേവാലയദര്‍ശനം നടത്തും. നിലനിൽപ്പിന് ആധാരമായ തൊഴിലില്‍ ഏര്‍പ്പെടും.

തിരുവാതിര : പാരമ്പര്യപ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും. അഭിപ്രായസമന്വയം ആശ്വാസത്തിനു വഴിയൊരുക്കും. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം സ്വീകരിച്ച് പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

പുണര്‍തം : സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ നിത്യശ്രദ്ധയോടുകൂടി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ആത്മാര്‍ത്ഥസുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും.

പൂയ്യം : ഈശ്വരപ്രാര്‍ത്ഥനകളാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ ഉല്പന്നങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കും. സാമ്പത്തികനേട്ടം വര്‍ദ്ധിക്കും .

ആയില്യം : അപരിചിതമായ മേഖലകളില്‍ പണം മുടക്കുന്നതില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും. സുരക്ഷിതമായ ഇടപാടുകള്‍ക്കു പണം മുടക്കും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും.

മകം : പുണ്യപ്രവൃത്തികള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും വിദേശയാത്രയ്ക്കനുമതി ലഭിക്കും. പ്രവര്‍ത്തനങ്ങളും വാക്കുകളും ഫലപ്രദമായിത്തീരും. ചര്‍ച്ചയില്‍ വിജയിക്കും.

പൂരം : സമാനസംസ്ക്കാരമുള്ളവരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുവാൻ അവസരമുണ്ടാകും. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുന:പരീക്ഷയില്‍ വിജയിക്കും.

ഉത്രം : അറിവിനേക്കാള്‍ കൂടുതല്‍ അവതരിപ്പിക്കുവാന്‍ സാധിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. എല്ലാ കാര്യങ്ങള്‍ക്കും ആത്മനിയന്ത്രണം വേണം.

അത്തം : അജ്ഞതകൊണ്ട് അബദ്ധമുണ്ടാകും. അസുഖം വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ക്കു ഫലം കുറയും. ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിക്കരുത്.

ചിത്ര : വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടും. നിര്‍ത്തിവെച്ച വിദേശബന്ധമുള്ള വ്യാപാര വിപണനങ്ങള്‍ പുനരാരംഭിക്കും.

ചോതി : ശുഭസൂചകങ്ങളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആഹ്ലാദമുണ്ടാ കും. സന്താനങ്ങളുടെ പഠനകാര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കും. സങ്കീര്‍ ണ്ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തും.

വിശാഖം : വിനയത്തോടുകൂടിയുള്ള സമീപനം വിപരീതസാഹചര്യങ്ങളെ അതിജീവിക്കും. ചികിത്സകളാലും ഈശ്വരപ്രാര്‍ത്ഥനകളാലും സന്താനഭാഗ്യമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍  ഉപരിപഠനത്തിനു ചേരും.

അനിഴം : സന്താനസംരക്ഷണമുണ്ടാകും. ബോധ്യമുള്ള വ്യാപാരത്തില്‍ പണം മുടക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാധ്യമാകും.

തൃക്കേട്ട : മേലധികാരിയ്ക്ക് തൃപ്തിയാകും വിധത്തില്‍  പദ്ധതിസമര്‍പ്പിക്കുവാന്‍ സാധിക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷവും ദാമ്പത്യഐക്യവും ഉണ്ടാകും. വ സ്തുതര്‍ക്കം പരിഹരിക്കപ്പെടും.

മൂലം : ഏറ്റെടുക്കുന്ന കരാറുജോലികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിക്കുവാന്‍ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

പൂരാടം : ഔദ്യോഗികമായി ഉത്തരവാദിത്ത്വം വര്‍ദ്ധിക്കും.ആത്മവിശ്വാസക്കുറവിനാല്‍ ഊഹക്കച്ചവടത്തില്‍ നിന്നും പിന്മാറുകയാണു നല്ലത്. അറിവുള്ള വിഷയങ്ങള്‍ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാന്‍ സാധിക്കുകയില്ല.

ഉത്രാടം : ഭദ്രമായ പണമിടപാടുകളില്‍ പങ്കുചേരും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച അധികൃതരോടു നന്ദിപറയും. ചികിത്സകളാലും ഈശ്വരപ്രാര്‍ത്ഥനകളാലും സന്താനഭാഗ്യമുണ്ടാകും.

തിരുവോണം : സൗമ്യസമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യവും ഉണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം പരിഗണിക്കപ്പെടും.

അവിട്ടം : നടപടിക്രമങ്ങളി ല്‍ ക്യത്യതപാലിക്കുവാന്‍ നിര്‍ബന്ധിതനാകും. ഉദ്യോഗാനുമതിയോടുകൂടിയ വിദേശയാത്ര ഏറെക്കുറെ സഫലമാകും. ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിക്കുവാന്‍ സാധിക്കും.

ചതയം : അസാധാരണവ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുവാൻ അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ചവിഷയത്തില്‍ പ്രവേശനം ലഭിക്കും. തന്മയത്ത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ ഉപകരിക്കും.

പൂരോരുട്ടാതി : മേലധികാരിയുടെ പ്രതിനിധിയായി പലപ്പോഴും ജോലിചെയ്യേണ്ടതായി വരും. നിരവധി ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരും. സ്വയംപര്യാപ്തത ആർജിക്കുന്നതിനാല്‍ സ്വതന്ത്രമായ തൊഴിലവസരങ്ങള്‍ വന്നുചേരും.

ഉത്രട്ടാതി : വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.  അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധി ക്കും.

രേവതി : വസ്തുതര്‍ക്കം പരിഹരിക്കും. അസുഖങ്ങളാല്‍ അവധിയെടുക്കും. ഏറ്റെടുത്ത ദൗത്യം ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top