Flash News

വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം

January 21, 2019

image (1)ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംല. അതിവേഗത്തില്‍ൽ 27 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് അംല സ്വന്തം പേരില്‍ എഴുതിയത്. പാക്കിസ്ഥാനെതിരേ പോര്‍ട്ട് എലിസബത്തിലെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അംലയുടെ നേട്ടം.

167-ാം ഇന്നിംഗ്സിലാണ് മുപ്പത്തഞ്ചുകാരനായ അംല 27-ാം സെഞ്ചുറി കുറിക്കുന്നത്. വിരാട് കോഹ്‌ലിക്ക് ഈ നേട്ടത്തില്‍ എത്താന്‍ 169 ഇന്നിങ്സുകള്‍ വേണ്ടിവന്നു. കോഹ്‌ലിക്കു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ഈ നേട്ടം സ്വന്തമാക്കിവച്ചിരുന്നത്. 254 ഇന്നിങ്സുകളില്‍ നിന്നായിരുന്നു സച്ചിന്‍റെ നേട്ടം. ഈ നേട്ടം 2017-ല്‍ പൂനയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ കോഹ്‌ലി മറികടന്നു. അംല സെഞ്ചുറി നേടിയെങ്കിലും ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 267 റണ്‍സ് ലക്ഷ്യം പാക്കിസ്ഥാന്‍ അഞ്ചു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top