Flash News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന ഡേവിഡ് ജയിംസ് തിരിച്ചു വന്നു

January 21, 2019

david-jamesകേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ ഡേവിഡ് ജയിംസ് തിരിച്ച് ഇന്ത്യയിലെത്തി. ഇന്ത്യയില്‍ ദീർഘകാലത്തേക്ക് ജയിംസ് തുടരാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് ജെയിംസ് സോണി നെറ്റ്‌വര്‍ക്കിന്‍റെ ഫുട്ബോള്‍ നിരീക്ഷകനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. ഇതിനകം തന്നെ ലാലിഗ മത്സരങ്ങള്‍ക്കും സീരി എ മത്സരങ്ങള്‍ക്കും ഒപ്പമുള്ള ടി വി പരിപാടികളില്‍ ജയിംസ് എത്തിക്കഴിഞ്ഞു. ലാലിഗ, സീരി എ, ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിരീക്ഷകനായി ജയിംസ് ഉണ്ടാകുമെന്നാണ് സൂചന.

മുമ്പ് ഇന്ത്യയില്‍ ടി വി ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാക്കിയത്. മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയപ്പോൾ ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ വീണ്ടും ആ ജോലിക്കായിത്തന്നെ ജയിംസ് മടങ്ങിയെത്തിയെന്നു വേണം കരുതാൻ. ജയിംസിന്‍റെ കീഴില്‍ ഈ സീസണില്‍ ആകെ ഒരു മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top