Flash News

പി.സി. ജോര്‍ജ്ജിനെ സ്വന്തം നാട്ടുകാര്‍ കൂവിത്തോല്പിച്ച് തിരിച്ചോടിച്ചു

January 21, 2019

newsrupt_2019-01_191a73df-b7de-48be-83e7-a0103161d108_50793889_2312473075633962_8468381842087608320_nഈരാറ്റുപേട്ട വോളിവോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ പി സി ജോര്‍ജ് എംഎല്‍എയെ സ്വന്തം നാട്ടുകാര്‍ കൂവി എതിരേറ്റു. ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് കൂവലില്ലാതെ ഒരൊറ്റ വാക്ക് പൂര്‍ത്തിയാക്കാനായില്ല. വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനായി ജോര്‍ജ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ കളികാണാനെത്തിയ നാട്ടുകാര്‍ കൂവല്‍ തുടങ്ങി. നാട്ടുകാര്‍ കൂവിതോല്‍പ്പിച്ചപ്പോള്‍ എംഎല്‍എ പതിവുപോലെ പ്രകോപിതനായി തിരിച്ചു ചീത്തവിളിച്ചു തുടങ്ങി. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്‌നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും എന്നായിരിന്നു പി.സിയുടെ മറുപടി. നിയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണെന്ന് പറഞ്ഞ പിസി ജോര്‍ജ് കൂവിത്തോല്‍പ്പിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്നും നാട്ടുകാരോട് പറഞ്ഞു. മര്യാദയില്ലാത്ത തെണ്ടികള്‍ എന്നൊക്കെ നാട്ടുകാരെ ജോര്‍ജ് ആവര്‍ത്തിച്ച് വിളിച്ചു. പക്ഷേ ഒടുവില്‍ കൂവലിന് മുന്നില്‍ തോറ്റ് ഉദ്ഘാടന പ്രസംഗം വേഗത്തില്‍ നിര്‍ത്തേണ്ടി വന്നു ജോര്‍ജിന്.

“ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയാക്കെ പോലെ ചന്തയായിട്ട് തന്നെ വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാടാ ഞാന്‍. മനസിലായോ. നിന്നെയൊക്കെക്കാള്‍ കൂടിയ ചന്ത. നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍. ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍. മനസിലായില്ലേ. നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍” ജോര്‍ജ് വിളിച്ചു പറഞ്ഞു. ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ ജോര്‍ജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top