Flash News

ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: പ്രവാസി ഫോറം

January 21, 2019 , സുലൈമാന്‍ സെയ്തുമുഹമ്മദ്

_20190119_154751

പ്രവാസി വെല്‍ഫെയര്‍ ഫോറം തരൂര്‍ മണ്ഡലം വടക്കഞ്ചേരി വ്യാപാര ഭവനില്‍ സ്റ്റേറ്റ് സെക്രട്ടറി ബന്ന ഉദ്ഘാടനം ചെയ്യുന്നു

തരൂര്‍: സ്വദേശിവല്‍ക്കരണവും സാമ്പത്തിക അസ്ഥിരതയും നാള്‍ക്കുനാള്‍ ഏറിവരുന്നതു മൂലം കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുനരധിവാസവും 60 വയസ്സ് കഴിഞ്ഞവര്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി ബന്ന മുതുവല്ലൂര്‍ തരൂര്‍ മണ്ഡലം വടക്കഞ്ചേരി വ്യാപാരി ഭവനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഷ്റഫ് മാത്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രതിനിധികളായ മത്തായി മാസ്റ്റര്‍, അജിത് കൊല്ലങ്കോട്, ചന്ദ്രന്‍ പുതുക്കോട് എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ മുസ്തഫ സ്വാഗതവും ബാബു തരൂര്‍ നന്ദിയും പറഞ്ഞു. വിവിധ ഗള്‍ഫ് കള്‍ച്ചറല്‍ ഫോറം പ്രതിനിധികളായ അബ്ദുള്ള ഹസനാര്‍, ബഷീര്‍ യുസഫ്, കെ.എ. അബ്ദുസ്സലാം, സുലൈമാന്‍ പുലാപ്പറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് വെല്‍ഫെയര്‍ ഫോറം തരൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരണവും ഐ.ഡി. കാര്‍ഡുകള്‍ വിതരണവും നടന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top