Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; രാജ്യത്തെ ഞെട്ടിച്ച് ഹാക്കറുടെ വെളിപ്പെടുത്തല്‍

January 21, 2019

voteലണ്ടന്‍: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍. ബിജെപി വന്‍വിജയം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് തിരിമറി നടന്നതായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ. 2014ല്‍ ബിജെപി കേവലഭൂരിപക്ഷം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തിരുന്നുവെന്നും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടത്തിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ സെയ്ദ് ഷൂജ വ്യക്തമാക്കി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചു നല്‍കുകയും ചെയ്തു. യുഎസ് ഹാക്കര്‍ ലണ്ടനില്‍ നടത്തിയ ഹാക്കത്തണിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വോട്ടിങ് യന്ത്രത്തിലെ തിരിമറിയെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. തിരിമറി നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയായിരുന്നു വിജയിച്ചത്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും അദ്ദേഹം അത് വെളിപ്പെടുത്താനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നും ഷൂജെ വെളിപ്പെടുത്തി.

2014ല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിംഗ് നിര്‍ത്തിയതിനാലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഹാക്കര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി. യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്ന തത്സമയ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്നും ഹാക്കര്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു മാധ്യമപ്രവര്‍ത്തക കൂട്ടായ്മ. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പോരായ്മ തുറന്നു കാട്ടിയത്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സംഘാടകര്‍ പറയുന്നത്. ലണ്ടനിലായിരുന്നു പരിപാടി. കുറച്ചു വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്നു.

2004ലാണ് ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഇടക്കാലത്ത് ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്തു വയക്കാന്‍ കഴിയുമെന്ന് ആംആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചിരുന്നുവെങ്കിലും ആരും അത് ഏറ്റെടുത്തിരുന്നില്ല.

മെഷിനുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കാനായി വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷിനുകളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.

വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ ബിജെപിയെ സഹായിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ

newsrupt_2019-01_5307a9f9-7bba-4585-b651-31dd90483665_MODI_AMBANIഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ റിലയന്‍സ് ബിജെപിയെ സഹായിച്ചെന്ന് യു എസ് ഹാക്കര്‍ സെയ്ദ് ഷൂജ. 2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ തെരഞ്ഞെടുപ്പ് മുതലുള്ള ഇലക്ഷനുകളില്‍ ഇവിഎം തിരിമറികള്‍ നടത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍.

ഇവിഎം ഹാക്കിങ്ങില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം ഭീമനായ റിലന്‍യസ് ജിയോയുടെ സഹായം ബിജെപിക്ക് ലഭിച്ചു. ഇവിഎം ഹാക്ക് ചെയ്യാനുള്ള ‘ലോ ഫ്രീക്വന്‍സി സിഗ്നലുകള്‍’ ബിജെപിക്ക് നല്‍കിയത് ജിയോ ആണെന്ന് സെയ്ദ് ഷൂജ പറഞ്ഞു.

2010ലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ 96 ശതമാനം ഓഹരികള്‍ വാങ്ങുന്നത്. 2013 ജനുവരിയില്‍ ഐബിഎസ്എല്ലിനെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു.

2014 തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്ത സംഘത്തില്‍ താനും ഉണ്ടായിരുന്നെന്ന് ഹാക്കര്‍ വ്യക്തമാക്കി. 2009-2014 കാലഘട്ടത്തില്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി ജോലി ചെയ്തു. ഇവിഎം എങ്ങനെ ഹാക്ക് ചെയ്യണമെന്നത് കണ്ടുപിടിക്കാന്‍ ഇസിഐഎല്‍ ചുമതലപ്പെടുത്തിയെന്നും ഷൂജ പറഞ്ഞു.

ഹാക്കറുടെ വെളിപ്പെടുത്തലുകള്‍

2014 പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി തെരഞ്ഞെടുപ്പുകളില്‍ പുറത്തുവന്നത് യഥാര്‍ത്ഥ ഫലമല്ല.

മില്ലിറ്ററി ഗ്രേഡ് ഫ്രീക്വന്‍സി സംപ്രേഷണം നടത്തുന്ന ഒരു മോഡുലേറ്റര്‍ ഉപയോഗിച്ചാണ് ബിജെപി ഇവിഎമ്മുകള്‍ ഹാക്ക് ചെയ്തത്.

ഇതിനേക്കുറിച്ച് അറിയാമായിരുന്ന മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കകം കൊല്ലപ്പെട്ടു.

മുണ്ടെയുടേത് കൊലപാതമാണെന്ന് കണ്ടെത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനിരുന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദും കൊല്ലപ്പെട്ടു.

2015 ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ട്രാന്‍സ്മിഷന്‍ തടഞ്ഞ് ഹാക്കിംഗ് പരാജയപ്പെടുത്തിയതുകൊണ്ടാണ് ആംആദ്മി പാര്‍ട്ടി 70ല്‍ 67ഉം ജയിച്ചുകൊണ്ടുള്ള യഥാര്‍ത്ഥഫലം വന്നത്. അല്ലെങ്കില്‍ ബിജെപി തൂത്തുവാരിയേനെ.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സംഘം ബിജെപി ഹാക്കിംഗ് തടഞ്ഞില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി രാജ്യത്ത് ഒമ്പത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തന്റെ സംഘത്തിലുള്ള ചിലര്‍ കൊല്ലപ്പെടുകയും താന്‍ വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു. ഇതിനേത്തുടര്‍ന്നാണ് ഇന്ത്യ വിട്ടത്.

തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നതിനേക്കുറിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനോട് വെളിപ്പെടുത്തിയിരുന്നു.

ഇലക്ഷന്‍ കമ്മീഷനേയും രാഷ്ട്രീയ പാര്‍ട്ടികളേയും വാര്‍ത്താസമ്മേളനത്തിന് വിളിച്ചു. പക്ഷെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മാത്രമാണ് എത്തിയത്.

മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് അട്ടിമറിയേക്കുറിച്ച് എല്ലാം അറിയാം.

ഇവിഎമ്മുകളില്‍ നടന്ന തട്ടിപ്പിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു അവര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top