Flash News
എറണാകുളം നഗരത്തിൽ വന്‍ അഗ്നിബാധ; ആളപായമില്ല   ****    ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****   

മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു: പാസ്‌പോര്‍ട്ട് ആന്റിഗ്വ സര്‍ക്കാറിന് നല്‍കി

January 21, 2019

choന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ചോക്‌സി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചു. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ചോക്‌സി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഹാജരാക്കിയത്. അതോടൊപ്പം 177 ഡോളര്‍ പിഴയും അടച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്‌സിയ്ക്ക് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നല്‍കിയിരുന്നു. 2018 ജനുവരിയില്‍ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ചോക്‌സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

ചോക്‌സിയുടെ അനന്തരവനാണ് നീരവ് മോദി. നീരവ് മോദിക്കെതിരെയും സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് രണ്ട് പേര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top