Flash News

ശരീരത്തില്‍ കയറി ചികിത്സിക്കാന്‍ ‘ഉറുമ്പ് റോബോട്ടുകള്‍’ വരുന്നു

January 22, 2019

antമനുഷ്യ ശരീരത്തിന്റെ അകത്തുകയറി ചികിത്സിക്കുന്ന ഉറുമ്പ് റോബോട്ടുകള്‍ വരുന്നു. രക്തക്കുഴലുകള്‍ വഴി രോഗാതുരമായ ശരീരഭാഗങ്ങളിലെത്തി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം മൈക്രോ റോബോട്ടുകളുടെ ഗണത്തില്‍പെട്ട ഉറുമ്പ് റോബോട്ടുകള്‍ ചെയ്യുന്നത്.

സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ചികിത്സാരംഗത്തെ ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍.

രോഗത്തിന്റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ നിര്‍മിക്കുന്ന റോബോര്‍ട്ടുകളിലൂടെ കൃത്യമായ അളവില്‍ മരുന്നുകള്‍ ആവശ്യമുളളയിടത്ത് മാത്രം എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ഇ.ടി.എച്ച് സൂറിക്കിലെ ഗവേഷകനായ ബ്രാഡ്‌ലി നെല്‍സണ്‍ പറയുന്നു.

നിലവില്‍ ചികിത്സാരംഗത്തെ ചെലവും ചികിത്സാ കാലയളവും ഗണ്യമായി കുറക്കാന്‍ റോബോര്‍ട്ട് ചികിത്സയ്ക്ക് കഴിയുമെന്ന് സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞന്‍ സല്‍മാന്‍ സകാര്‍ പറഞ്ഞു. ശരീരം പ്രത്യേക കാന്തികവലയത്തിനകത്ത് നിര്‍ത്തി രക്തക്കുഴലിലൂടെ ലക്ഷ്യസ്ഥാനത്ത് മരുന്നുകള്‍ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top