Flash News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് പുതിയ നേതൃത്വം

January 22, 2019

Newsimg1_11140891ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ജോണ്‍ (സിഡന്റ്), വിനോദ് വാസുദേവന്‍ (സെക്രട്ടറി), ആന്‍ഡ്രുസ് ജേക്കബ് (ട്രഷറര്‍), എന്നിവര്‍ ജനുവരി 20-ന് അസ്സോസിയേഷന്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ കൂടിയ പൊതുയോഗത്തില്‍ ചുമതലയേറ്റു.

പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവര്‍ എല്ലാവിധ ശുഭാശംസളും നേര്‍ന്നു.

ഡോ. രഞ്ജിത്ത് പിള്ള (വൈസ് പ്രസിഡന്റ്), മാത്യൂസ് മുണ്ടക്കല്‍ (ജോ. സെക്രട്ടറി), ഡോ. മനു ചാക്കോ (ജോ ട്രഷറര്‍), മാത്യൂ പന്നപ്പാറ (സീനിയര്‍ സിറ്റിസണ്‍ ഫോറം), റനി കവലയില്‍ (ഡയറക്ടര്‍), ഷിനു എബ്രഹാം (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), രമാ പിള്ള (വിമെന്‍സ് ചെയര്‍), മെവിന്‍ ജോണ്‍ (യൂത്ത് & സ്‌പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍), ജോസ് കെ ജോണ്‍ (മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍), പ്രമോദ് വര്‍ഗീസ് (പിആര്‍ഒ) എന്നിവരെ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഇപ്പോള്‍ നടന്നുവരുന്ന കേരളാ ഹൗസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്നതാണ് ബോര്‍ഡിന്റെ പ്രഥമ പരിഗണന. കൂടുതല്‍ മലയാളികളെ മാഗിന്റെ അംഗങ്ങളാക്കുക, അംഗങ്ങളുടെ കുടുംബ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, വോളീ ബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കുക, ധനസമാഹരണ പരിപാടികള്‍ സംഘടിപ്പിക്കുക, വെബ് സൈറ്റ് വിപുലീകരിക്കുക എന്നിവ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ ഹ്യൂസ്റ്റണ്‍ മലയാളികളുടെയും എല്ലാവിധ സഹായസഹകരണങ്ങളും പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അഭ്യര്‍ദ്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top