Flash News

ഇന്ധനം നിറക്കവേ റഷ്യന്‍ കപ്പലുകളിൽ തീപിടുത്തം; 11 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരും ഉൾപ്പെട്ടതായി സംശയം

January 22, 2019

rassiaമോസ്‌കോ: ഇന്ധനം നിറക്കവേ റഷ്യയുടെ രണ്ട് കപ്പലുകളിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ക്രീമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കെര്‍ഷ് സ്‌ട്രെയിറ്റ് കടലിടുക്കിലാണ് അപകടം നടന്നത്. കെര്‍ഷ് സ്‌ട്രെയിറ്റ് റഷ്യയെയും ഉക്രെയിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ജലമാര്‍ഗവും കൂടിയാണ്. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇന്നലെയാണ്  അപകടം നടന്നത്. ടാന്‍സാനിയയുടെ പതാക വഹിച്ചിരുന്ന കപ്പലുകളാണ് അപകടത്തില്‍‌പ്പെട്ടത്. ഒന്നില്‍ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും (LNG) മറ്റൊന്ന് ടാങ്കറുമായിരുന്നു. ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ഇന്ധനം മാറ്റുമ്പോഴാണ്  തീപിടിത്തം ഉണ്ടായത്. ഒരു കപ്പലില്‍ 17 ജീവനക്കാരാണുള്ളത്. ഇതില്‍ എട്ട് ഇന്ത്യക്കാരും ഒമ്പത്  തുര്‍ക്കിക്കാരുമാണ്. മാസ്ട്രോ എന്ന കപ്പലിലെ 15 ജീവനക്കാരില്‍ ഏഴു പേര്‍ വീതം ഇന്ത്യക്കാരും തുര്‍ക്കിക്കാരുമാണ്. ഒരാള്‍ ലിബിയയില്‍നിന്നുള്ള ആളാണ്.  തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എത്രപേര്‍ ഇന്ത്യക്കാരാണെന്ന് അറിവില്ല. ആദ്യം ഒരു കപ്പലിലാണ് തീപിടിച്ചത്. അടുത്ത കപ്പലിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിനു പിന്നാലെ ചില ജീവനക്കാര്‍ രക്ഷപ്പെടാന്‍ കടലിലേക്ക് ചാടി. ഇതില്‍ 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍നിന്നും രക്ഷിച്ചു. ഒമ്പതു പേരെ ഇപ്പോഴും കാണാനില്ല. ഇവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

ചില നാവികര്‍ കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. 12 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും 9 നാവികരെ ഇപ്പോഴും കണ്ടെത്താനിയിട്ടില്ലെന്നും വക്താക്കള്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമായതിനാല്‍  അപകടത്തിനിരയായവരെ വൈദ്യസഹായത്തിനായി തീരത്തെത്തിക്കാന്‍ സാധിച്ചെന്നും ഇവർ പറഞ്ഞു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top