Flash News

ഐ.സി.സി അവാര്‍ഡില്‍ കൊഹ്ലിക്ക് ‘ട്രിപ്പിള്‍’

January 22, 2019

KOമുംബൈ: ഐ.സി.സി അവാര്‍ഡ് തൂത്തുവാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ടെസ്റ്റ്- ഏകദിന താരവും കോഹ്‌ലിയാണ്. ഒരു വര്‍ഷം മൂന്ന് ഐ.സി.സി അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യതാരമാണ് കോഹ്‌ലി. ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ ക്യാപ്റ്റനായും കൊഹ്ലിയെ തെരഞ്ഞെടുത്തു.

2018 ല്‍ 13 ടെസ്റ്റില്‍ നിന്ന് 55.08 ശരാശരിയില്‍ 1322 റണ്‍സാണ് കോഹ്‌ലി നേടിയത്. അഞ്ച് സെഞ്ച്വറികളും കഴിഞ്ഞ വര്‍ഷം കോഹ്‌ലി നേടി. 14 ഏകദിനങ്ങളില്‍ നിന്ന് 1202 റണ്‍സാണ് 2018 ല്‍ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. 133.55 ആണ് ശരാശരി. സെഞ്ച്വറികളുടെ എണ്ണം ആറ്. 10 ടി20യില്‍ നിന്നായി 211 റണ്‍സും കഴിഞ്ഞ കലണ്ടര്‍ വര്‍ഷം കോഹ്‌ലി നേടി.

കഴിഞ്ഞ വര്‍ഷവും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ കോഹ്‌ലിയായിരുന്നു. 2012 ല്‍ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി നേടിയിരുന്നു. മറ്റ് ഇന്ത്യന്‍ താരങ്ങളും ഇത്തവണ അവാര്‍ഡില്‍ തിളങ്ങിനിന്നു. എമേര്‍ജിംഗ് പ്ലെയറായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഋഷഭ് പന്തിനെ തെരഞ്ഞെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top