Flash News

‘ആടുജീവിതം’ തുടരുന്നു; ഇനി ജോർദ്ദാനിൽ

January 22, 2019

adu_2പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന കൃതിയെ ആസ്പദമാക്കി അതേപേരിൽ ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ജോര്‍ദ്ദാനിലാണ് സിനിമയുടെ ഈ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്.

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തിനു വേണ്ടി വലിയ മേക്ക് ഓവര്‍ തന്നെയാണ് പൃഥ്വിരാജ് നടത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഏതാനും രംഗങ്ങൾ കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചു.

അമല പോളാണ് ‘ആടുജീവിത’ത്തില്‍ പൃഥ്വിരാജിന്റെ നായിക. ഏ.ആര്‍ റഹ്‌മാൻ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളസിനിമയിലേക്കു തിരിച്ചുവരുന്നതും ബ്ലെസിയുടെ ഈ  ചിത്രത്തിലൂടെയാണ്. ഈ സിനിമയ്‌ക്കുവേണ്ടി രണ്ട് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയതായി റഹ്‌മാൻ നേരത്തെ അറിയിച്ചിരുന്നു. ചിന്മയി  ഇതിൽ പാടിയിട്ടുണ്ട്. ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു മോഹനാണ് ‘ആടുജീവിതം’ ക്യാമറയിലേക്ക് പകർത്തുന്നത്.

നീണ്ടുനീണ്ട് പോകുന്ന ചിത്രീകരണം കാരണം സിനിമ മുടങ്ങിയെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരുന്നു.

aadujeevitham-movie-image-255118 ആടുജീവിതം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top