Flash News

വിശാല പ്രവര്‍ത്തനം ലക്ഷ്യമിട്ടൂ കേരളാ കള്‍ച്ചറല്‍ അസോസിയേഷനു പുതിയ ഭാരവാഹികള്‍

January 22, 2019

Newsimg1_5520629ന്യൂയോര്‍ക്ക്: ക്വീന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ 2019 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .മികച്ച സംഘാടന പാടവത്തോടെ അസോസിയേഷനു കഴിഞ്ഞ വര്ഷം പുതിയ ദിശാ ബോധവും പ്രതിച്ഛായയും പകര്‍ന്നു നല്‍കിയ നല്‍കിയ പ്രസിഡന്റ് ശ്രീ അജിത് കൊച്ചു കുടിയിലിനെ രണ്ടാം വട്ടവും എതിരില്ലാതെ തിരഞ്ഞെടുത്തു . ശ്രീ. രാജു എബ്രഹാം ആണ് സെക്രട്ടറി . ശ്രീ .ജോര്‍ജ് മാറാച്ചേരിലിനെ ട്രഷറര്‍ ആയി തിരഞ്ഞടുത്തു . കരുണാകരന്‍ പിള്ള ( വൈസ് പ്രസിഡന്റ് ) അപ്പുക്കുട്ടന്‍ പിള്ള (ജോയിന്റ് സെക്രട്ടറി ) കുര്യാക്കോസ് മുണ്ടക്കല്‍ ( ജോയിന്റ് ട്രഷറര്‍ ). മേരിക്കുട്ടി മൈക്കിള്‍ , ശബരിനാഥ് നായര്‍ , ജൂബി ജോസ് വെട്ടം , തോമസ് വര്ഗീസ് , ലതിക നായര്‍ , മാത്യു ജോഷുവ , വിന്‍സെന്റ് ജോസഫ് , ജോര്‍ജ് മുതലക്കുഴി , സെന്‍ ബേബി , ജോസഫ് കെ ജോസഫ് ,രാംദാസ് കൊച്ചുപറമ്പില്‍ , യോഹന്നാന്‍ സ്കറിയ , രാഘുനാഥന്‍ നായര്‍ , സാമുവേല്‍ മത്തായി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റീയിലേക്ക് തിരഞ്ഞെടുത്തു .

വര്‍ഗീസ് ചുങ്കത്തില്‍ , രാജഗോപാല്‍ കുന്നപ്പള്ളില്‍ ,ആന്‍ഡ്രൂസ് കുന്നുപറമ്പില്‍ ,റെജി കുരിയന്‍ ,റെവ .വര്‍ഗീസ് എബ്രഹാം ,ഫിലിപ്പോസ് വര്‍ഗീസ് , കോശി ജേക്കബ് ,ഫിലിപ്പ് മഠത്തില്‍, രാമചന്ദ്രന്‍ നായര്‍ , എന്നിവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ ഉണ്ടാകും .

പിങ്കി ആന്‍ തോമസും ടോം സക്കറിയ യും ആണ് ഓഡിറ്റേഴ്‌സ് . സ്റ്റാന്‍ലി കളത്തില്‍ , റിനോജ് ജോര്‍ജി കൊരുത് എന്നിവര്‍ എക്‌സ് ഒഫീഷിയോ ആകും .

Newsimg2_15106578കഴിഞ്ഞ വര്‍ഷത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കെ സി എന്‍ എ സെന്ററില്‍ വെച്ച് നടത്തിയ അമേരിക്കന്‍ റെഡ്‌ക്രോസ് ബ്ലഡ് ഡ്രൈവ് , കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി നടത്തിയ ധനസമാഹരണം ($10 ,000 ), മറ്റു ധന സഹായങ്ങള്‍, കൂടാതെ മലയാളം സ്കൂള്‍, സീനിയര്‍സ് ക്ലബ്, സാഹിത്യ വിചാര വേദി, മലയാള പുസ്തക ഗ്രന്ധശാല,.കേരളത്തിന്റെ തനതു കലയായ ചെണ്ടവാദ്യത്തിന്റെ പരിശീലനം എന്നിവ കൂടാതെ ധനസമാഹരണത്തിനു വേണ്ടിയും മറ്റും നടത്തിയ പ്രവര്‍ത്തനങ്ങളെക്കാള്‍ ഒരു ചുവടു കൂടി മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുമെന്ന് തുടര്‍ച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ അജിത് കൊച്ചുകുടിയില്‍ അഭിപ്രായപ്പെട്ടു . അസോസിയേഷന്റെ അംഗങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനു അദ്ദേഹം നന്ദി അറിയിച്ചു . കൂടുതല്‍ ഉത്തരവാദിത്തത്തോടെ കര്‍മ്മ നിരതനാകാന്‍ ശ്രദ്ധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

കെ സി എന്‍ എ അംഗങ്ങളുടെ മാനസികോല്ലാസത്തിലേക്കു മുതല്‍ക്കൂട്ടായി പിക്‌നിക്, സീനിയര്‍ സിറ്റിസണ്‍സ് ട്രിപ്‌സ്., മതേര്‍സ് ഡേ , ഫാതെര്‍സ് ഡേ, ഈസ്റ്റര്‍ വിഷു , വന്പിച്ച രീതിയില്‍ ഉള്ള ഓണം, ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയവയും അസോസിയേഷന്‍ നടത്തി വരുന്ന വാര്‍ഷിക പരിപാടികള്‍ ആണ്.

സമാന സാംസ്കാരിക സംഘടനകളെ അപേക്ഷിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക് മലയാളി സമൂഹത്തില്‍ ആവേശകരമായി ആവിഷ്കരിക്കുന്ന സംഘടനയാണ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ . അസോസിയേഷന്റെ ഭാഗമായി നടത്തുന്ന മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയി എബ്രഹാം പതുശ്ശേരില്‍ ,വൈസ് പ്രിന്‍സിപ്പല്‍ ആയി സരസമ്മ കുറുപ്പ് , വിചാര വേദി കോര്‍ഡിനേറ്റര്‍ ആയി സാമുവല്‍ മത്തായി , ചെണ്ടമേളം കോര്‍ഡിനേറ്റര്‍ ആയി അപ്പുക്കുട്ടന്‍ പിള്ള ,റിക്രിയേഷനല്‍ കോര്‍ഡിനേറ്റര്‍ ആയി വര്‍ഗീസ് ചുങ്കത്തില്‍ , സീനിയര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ആയി ആന്‍ഡ്രൂസ് കുന്നുപറമ്പിലും സ്ഥാനമേറ്റു .ജോര്‍ജ് മുതലക്കുഴിയും രാജു ഏബ്രഹാമും ആണ് ലൈബ്രേറിയന്മാര്‍ . ശബരിനാഥ് നായര്‍ ആണ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ .

ഇദംപ്രഥമമായ് ഈ വര്ഷം നടത്തിയ ഫാമിലി നൈറ്റ് & ഹോളിഡേ പാര്‍ട്ടി വന്‍ വിജയായിരുന്നു. ഈ വരും വര്ഷത്തില്‍ , യുവജനങ്ങള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്ന പരിപാടികള്‍ ആയിരിക്കും ആവിഷ്കരിക്കുക എന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top