Flash News

അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രാണയില്‍ നിത്യ മേനോന്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് അഹാന

January 22, 2019

ahaanaഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി എത്തിയിരിക്കുകയാണ് പുതിയ മലയാള ചിത്രം പ്രാണ . മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ഒരുങ്ങിയ പ്രാണയിലൂടെ , വലിയൊരു വിസ്മയമാണ് സിനിമ പ്രേമികൾക്ക് സംവിധായകൻ വി കെ പ്രകാശ് സമ്മാനിച്ചത് . അണിയറയിൽ റസൂൽ പൂക്കുട്ടി , പി സി ശ്രീറാം , ലൂയിസ് ബാങ്ക്സ് തുടങ്ങിയവരെല്ലാം പ്രവർത്തിച്ച സിനിമ തന്നെ തിയേറ്ററിൽ പോയി കണ്ട് തന്റെ അമ്പരപ്പ് പങ്കു വെക്കുകയാണ് നടി അഹാന കൃഷ്ണ . ധാരാളം പ്രേത സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവമായിപോയെന്നാണ് അഹാന പറയുന്നത്. സാധാരണ ഹൊറർ ചിത്രങ്ങളിൽ അഞ്ചാറു പേര് ഒന്നിച്ചു നടന്നു പോകുമ്പോളും ഇരികുമ്പോഴുമൊക്കെ ഒരു സമാധാനമുണ്ട്. പക്ഷെ ഇവിടെ ഒറ്റ അഭിനേതാവ് മാത്രം. അത്രക്ക് പേടിച്ചു .

ഒരാൾ മാത്രം അഭിനയിക്കുന്ന സിനിമകൾ കണ്ടിരിക്കാൻ വളരെ ബോർ ആണ് . എന്നാൽ പ്രാണ അങ്ങനെയല്ല. നമ്മെ സിനിമയിൽ മുഴുകിയിരുത്തിക്കുന്ന തരത്തിലുള്ള ഒരു അനുഭവമായിരുന്നു, ഒട്ടും ബോറടിക്കില്ല ” – അഹാന പറയുന്നു. കൃത്യമായ ശബ്ദമാണ് സിനിമയുടെ ആത്മാവെന്ന് അഹാന പറയുന്നു. ശബ്ദം ആവശ്യമുള്ളപ്പോൾ വേണ്ട വിധത്തിൽ ഇല്ലെങ്കിൽ, എവിടെയെങ്കിലും മിസ്സായാൽ നമുക്ക് തോന്നേണ്ട പേടി തോന്നില്ല. എന്നാൽ അത്തരത്തിലൊരു പാളിച്ചയുമില്ലാതെ പ്രാണ നല്ലൊരു അനുഭവം തന്നു എന്നാണ് അഹാന പറയുന്നത്. അഭിനേതാവായ നിത്യ മേനോൻ എപ്പളോത്തെയും പോലെ അമ്പരപ്പിച്ചു എന്നും അഹാന പറയുന്നു. പ്രാണ മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണെന്നും തിയേറ്ററുകളിൽ തന്നെ പോയി അത് കണ്ടറിയണം എന്നും അഹാന പറയുന്നു.പ്രാണയിലൂടെ ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് സിങ്ക് സറൗണ്ട് സൗണ്ട് പരീക്ഷിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top