Flash News

നിരീശ്വരന് കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവല്‍ പുരസ്ക്കാരം

January 23, 2019

keralaതൃശ്ശൂര്‍: വി.ജെ. ജെയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവല്‍ 2017-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. കവിതാ വിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണി എന്ന കവിതയ്ക്കാണ് പുസ്‌കാരം. അയ്മനം ജോണ്‍ (ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം- ചെറുകഥ), എസ് വി വേണുഗോപന്‍നായര്‍ (സ്വദേശാഭിമാനി- നാടകം), കല്‍പറ്റ നാരായണന്‍ (കവിതയുടെ ജീവചരിത്രം- സാഹിത്യവിമര്‍ശനം) എന്‍ ജെ കെ നായര്‍ (നദീവിജ്ഞാനീയം- വൈജ്ഞാനിക സാഹിത്യം), ജയചന്ദ്രന്‍ മൊകേരി (തക്കിജ്ജ എന്റെ ജയില്‍ജീവിതം- ജീവചരിത്രം/ആത്മകഥ) സി വി ബാലകൃഷ്ണന്‍ (ഏതേതോ സരണികളില്‍- യാത്രാവിവരണം), രമാമേനോന്‍ (പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു- വിവര്‍ത്തനം), വി ആര്‍ സുധീഷ് (കുറുക്കന്‍മാഷിന്റെ സ്‌കൂള്‍-ബാലസാഹിത്യം), ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണനങ്ങളും- ഹാസസാഹിത്യം) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. അക്കാദമി അവാര്‍ഡുകള്‍ക്ക് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് സമ്മാനിക്കുക.

23-5-774239കൂടാതെ ഡോ. കെ എന്‍ പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം സമ്മാനിക്കുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫെലോഷിപ്പ് തുകയായ അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പഴവിള രമേശന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ കെ ജി പൗലോസ്, കെ അജിത, എം പി പരമേശ്വരന്‍, സി എല്‍ ജോസ് എന്നിവര്‍ക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപയും പ്രശ്‌സ്തി പത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് കനകശ്രീ പുരസ്‌ക്കാരം.

ഇതിന് പുറമേ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പി പവിത്രന്റെ പുസ്തകത്തിന് ഐസി ചാക്കോ പുരസ്‌ക്കാരവും ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസിനുമാണ്. ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരത്തിന് ശീതള്‍ രാജഗോപാല്‍ അര്‍ഹയായി.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച പഴവിള രമേശന്‍, എം പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ ജി പൗലോസ്, കെ അജിത, സി എല്‍ ജോസ് എന്നിവരാണ് സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര്‍ഹരായത്. അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ പറഞ്ഞു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top